23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 26, 2024
April 13, 2024
February 29, 2024
February 26, 2024
January 9, 2023
December 13, 2022
November 8, 2022
October 30, 2022
October 22, 2022
October 10, 2022

യു കലാനാഥൻ: സംശുദ്ധിയുടെ ഉദാത്ത മാതൃക; പന്ന്യൻ രവീന്ദ്രൻ

Janayugom Webdesk
വള്ളിക്കുന്ന്
October 30, 2022 8:54 pm

അന്ധവിശ്വാസവും അനാചാരവുമടക്കമുള്ള സാമൂഹ്യ തിന്മക്കെതിരെ സംശുദ്ധ ജീവിതം കൊണ്ട് പടപൊരുതുന്ന പോരാളിയാണ് യു.കലാനാഥനെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊതുപ്രവർത്തന രംഗത്ത് മ്യൂലിച്യുതി കൂടിവരികയാണ്. അവിടെയാണ് അദ്ദേഹത്തിൻ്റെ കർമ്മവും ജീവിതവും മാതൃകയാവുന്നത്. നരബലി അടക്കമുള്ള പ്രാകൃത ആചാരങ്ങൾ പ്രബുദ്ധ കേരളത്തിൽ വീണ്ടും കടന്നുവന്നിരിക്കുന്നു.ഇതിനെയെല്ലാം പ്രതിരോധിക്കാൻ കലാനാഥനും പവനനുമെല്ലാം മുന്നോട്ട് വെച്ച സന്ദേശങ്ങൾ കേരളീയ സമൂഹം ഏറ്റെടുക്കണമെന്നു കൂടി പന്ന്യൻ പറഞ്ഞു.
സാമൂഹ്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ആൾഇന്ത്യാ പ്രോഗ്രസീവ് ഫോറം മലപ്പുറം ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് വള്ളിക്കുന്ന് മിയാമി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വെച്ച് യു.കലാനാഥന് സമർപ്പിക്കുകയായിരുന്നു പന്ന്യൻ. ജില്ലാപ്രസിഡണ്ട് ഡോ.കെ.ആർ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.ടി.കെ.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.എം.കേശവൻ നായർ,കെ.പുരം. സദാനന്ദൻ, അനിൽമാരാത്ത്, രമേശൻ പാറപ്പുറവർ, റസാക്ക് പയപ്രോട്ട്, വി.പി.സദാനന്ദൻ, കെ.പി.ബാലകൃഷ്ണൻ,അഡ്വ.പുരുഷോത്തമൻ, ശോഭന കലാനാഥൻ, ബാബു പള്ളിക്കര എന്നിവർ സംസാരിച്ചു. യു.കലാനാഥൻ മറുപടി പ്രസംഗം നടത്തി. എ.പി.സുധീശൻ സ്വാഗതവും എം.സി.ശിവദാസൻനന്ദിയും പറഞ്ഞു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.