ഉക്രെയ്‌നിലെ റഷ്യയുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് ദിവസങ്ങളായി ഉക്രെയ്നിന്റെ വിവിധ ഭാഗങ്ങളില്‍ റഷ്യ തുടരുന്ന ആക്രമണത്തില്‍ നിരവധി ജീവനുകള്‍ നഷ്ടമാകുയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
ഉക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സൈനികതല ആക്രമണ- പ്രത്യാക്രമണങ്ങളിലൂടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കപ്പെടില്ലെന്ന് സിപിഐ വിശ്വസിക്കുന്നു.
നാറ്റോയുടെയും അമേരിക്കയുടെയും പിന്തുണകൊണ്ട് ഉക്രെയ്ന്‍ സമാധാനത്തിന്റെ അന്തരീക്ഷത്തിലേക്ക് കടക്കില്ലെന്നുള്ളതിന് ലോകമൊട്ടാകെ ദൃക്സാക്ഷിയാണ്. യുദ്ധം തുടരുന്നത് രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശോഷണത്തിലേക്ക് കടക്കുമെന്നും സിപിഐ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ചര്‍ച്ച നടത്തുന്നതിന് ഇരുരാജ്യങ്ങളും മുന്‍കൈ എടുത്തതിനെ സ്വാഗതം ചെയ്യുന്നുവെന്നും സിപിഐ സെക്രട്ടേറിയറ്റ് അറിയിച്ചു.
English Summary: Ukraine crisis: CPI urges resumption of peace talks
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.