6 December 2024, Friday
KSFE Galaxy Chits Banner 2

കെട്ടടങ്ങാതെ വര്‍ണവിവേചനം: ദളിത് പാചകക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണം നിരസിച്ച് സവര്‍ണ വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
ഡെറാഡൂണ്‍
May 21, 2022 1:32 pm

ഉത്തരാഘണ്ഡില്‍ സര്‍ക്കാര്‍ സ്കൂളില്‍ വീണ്ടും വര്‍ണവിവേചനം. ദളിത് പാചകക്കാരി തയ്യാറാക്കിയ ഭക്ഷണം സവര്‍ണ വിദ്യാര്‍ത്ഥികള്‍ നിരസിച്ചു. ഒമ്പത് സവര്‍ണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ദളിത് വിഭാഗത്തില്‍പ്പെട്ട പാചക കാരിയുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചത്. ഡിസംബറിലെ ജാതി അധിഷ്‌ഠിത അക്രമത്തെത്തുടർന്ന് ജോലിയിൽ നിന്ന് പിരിച്ചുവിട്ട സുനിതാ ദേവി പാചകം ചെയ്‌ത ഭക്ഷണമാണ് ഇവര്‍ നിരസിച്ചത്.

ഏതാനും മാസങ്ങൾക്ക് മുമ്പും സമാനമായ സംഭവം നടന്നിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ സ്‌കൂളിലെ 66 ഓളം ഉയർന്ന ജാതി വിദ്യാർത്ഥികൾ സുനിത തയ്യാറാക്കിയ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചിരുന്നു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷം നിയമനത്തിലെ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ചമ്പാവത്ത് ജില്ലാ ഉദ്യോഗസ്ഥർ ദളിത് പാചകക്കാരിയെ പിരിച്ചുവിട്ടു. ഇതിനെത്തുടര്‍ന്ന് അധികൃതര്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട സ്ത്രീയെ പാചകക്കാരിയായി നിയമിക്കുകയും ചെയ്തു. അതേസമയം അതേ സ്കൂളിലെ 23 ദളിത് വിദ്യാർത്ഥികൾ ഇവരുണ്ടാക്കിയ ഭക്ഷണം ബഹിഷ്കരിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Unbri­dled racism: Upper­cast stu­dents reject food made by dalit chefs

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.