വികസനത്തിന്റെ കാര്യത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പോസറ്റീവ് ആകണമെന്ന് സംസ്ഥാനപൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്റിയാസ് അഭിപ്രായപ്പെട്ടു.വിവാദം ഉണ്ടാക്കാനല്ല വികസനം ഉണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും റിയാസ് പറഞ്ഞു. വികസനം മുടക്കുന്നവരെ ജനങ്ങൾക്ക് തിരിച്ചറിയാം.
വികസനം നടപ്പാക്കുന്നത് കപ്പ് നേടാൻ അല്ല. വികസന കാര്യത്തിൽ ഗഡ്കരിക്കുള്ളതിന്റെ നൂറിലൊന്ന് താൽപര്യമെങ്കിലും മുരളീധരൻ കാണിക്കണം. ഭൂമി ഏറ്റെടുക്കലിൽ കേരള മോഡൽ ആണ് നടപ്പാക്കിയത്. കഴിഞ്ഞ യു ഡി എഫ് സർക്കാരിന് ദേശീയ പാത വികസനം കൈകാര്യം ചെയ്യുന്നതിൽ പാളിച്ച വന്നുവെന്നും റിയാസ് പറഞ്ഞു.
English Summary:
Union Minister Muraleedharan should be positive in terms of development, said Minister Mohammad Riaz
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.