നിര്‍മ്മാണം പുരോഗമിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിനുമുകളില്‍ സ്ഥാപിച്ച കൂറ്റന്‍ ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്ര മോഡി പൂജാകര്‍മ്മങ്ങളോടെ അനാച്ഛാദനം ചെയ്തത് വിവാദമായി. ഭരണഘടനാ വിരുദ്ധമായ നടപടിയാണ് പ്രധാനമന്ത്രിയുടേതെന്ന് വിലയിരുത്തപ്പെടുന്നു.
6.5 മീറ്റര്‍ ഉയരത്തില്‍ വെങ്കലം കൊണ്ടു നിര്‍മ്മിച്ച അശോക സ്തംഭത്തിന് 9,500 കിലോയാണ് ഭാരം. ദേശീയ ചിഹ്നം അനാച്ഛാദനത്തിനെത്തിയ പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി സംവദിച്ചു. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ്, മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഹര്‍ദീപ് സിങ് പുരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുടെ ഭാഗമായി 1250 കോടി രൂപ മുതല്‍മുടക്കിലാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മ്മിക്കുന്നത്. ടാറ്റ പ്രോജക്ട്സിനാണ് നിര്‍മ്മാണച്ചുമതല. 2022 ഒക്ടോബറില്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍മ്മാണ കമ്പനിക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഈ വര്‍ഷത്തെ ശീതകാല സമ്മേളനം പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യം.
English Summary: Unveiling of Ashoka pillar in controversy
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.