18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 16, 2025
March 15, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 14, 2025
March 13, 2025
March 13, 2025
March 12, 2025

കരാര്‍ ജീവനക്കാരിക്കെതിരെ ലൈംഗികാതിക്രമം: യുപിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്നൗ
November 11, 2021 5:40 pm

ഉത്തര്‍ പ്രദേശില്‍ കരാര്‍ ജീവനക്കാരിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തു. ലഖ്നൗവിലെ ബാപു ഭവനിലെ ഉദ്യോഗസ്ഥനായ ഇച്ച രാം യാദവ് എന്നയാളാണ് അറസ്റ്റിലായത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയാണ് ഇയാള്‍. 2018 മുതല്‍ ഇയാള്‍ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു. 

ഉദ്യോഗസ്ഥന്‍ തന്നെ ഉപദ്രവിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ യുവതി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇതുള്‍പ്പെടെ ഹുസൈന്‍ഗഞ്ച് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടായില്ല. ഇതേ ദൃശ്യങ്ങള്‍ പരാതിക്കാരി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തത്. 

തനിക്ക് വഴങ്ങി തന്നാല്‍ ജോലി സ്ഥിരപ്പെടുത്തി നല്‍കാമെന്ന് രാം യാദവ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. മറിച്ചാണെങ്കില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും ജീവനോടെ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. 

Eng­lish Sum­ma­ry : up gov­ern­ment offi­cer arrest­ed for sex­u­al assault on woman

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.