5 May 2024, Sunday

Related news

May 4, 2024
May 3, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
May 1, 2024
April 29, 2024
April 28, 2024
April 28, 2024

ഉത്തരാഖണ്ഡ് തുരങ്ക അപകടം: അന്വേഷണം പ്രഖ്യാപിച്ചു, തൊഴിലാളികളെ പുറത്തെത്തിക്കാനുളള ദൗത്യം മൂന്നാം ദിവസവും തുടരുന്നു

Janayugom Webdesk
ഡെറാഡൂൺ
November 14, 2023 3:32 pm

ഉത്തരാഖണ്ഡ് തുരങ്ക അപകടത്തിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ദൗത്യം മൂന്നാം ദിവസവും തുടരുന്നു. അതിനിടെ അപകടകാരണം കണ്ടെത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്ക അപകടത്തിന്റെ കാരണം ഉൾപ്പെടെ സംഘം അന്വേഷിക്കും. തുരങ്കകവാടത്തിലുണ്ടായ മണ്ണിടിച്ചിലായിരുന്നു അപകട കാരണം.

60 മീറ്ററോളമുളള അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുളള ശ്രമങ്ങൾ ഉപേക്ഷിക്കുമെന്നാണ് ദൗത്യ സംഘം നൽകുന്ന സൂചന. തുടർച്ചയായി മണ്ണിടിയുന്നതാണ് ദൗത്യം ദുഷ്കരമാക്കിയത്. ഇത് തടയാൻ വശങ്ങളിലും മുകളിലുമായി കോണ്ക്രീറ്റ് ചെയ്തുറപ്പിക്കുകയാണ് ദൗത്യ സംഘം. തുരങ്കത്തിനുള്ളിൽ കു‌ടുങ്ങി കിടക്കുന്നവർക്ക് വെള്ളവും ഭക്ഷണവും പ്രത്യേക കുഴൽ വഴി എത്തിക്കുന്നുണ്ട്. ഓക്സിജന്‍ ലഭിക്കുന്നുണ്ടെന്നും ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: Uttarak­hand tun­nel acci­dent: Inves­ti­ga­tion announced, res­cue oper­a­tion con­tin­ues for third day

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.