6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024

കടയ്ക്കുള്ളിൽ സ്ത്രീകൾക്ക് നേരെ അതിക്രമം; പ്രതികളെ പിടികൂടി

Janayugom Webdesk
തിരുവല്ല
March 24, 2022 7:26 pm

മുത്തൂരുള്ള ഓക്സിജൻ എന്ന് പേരുള്ള സ്ഥാപനത്തിൽ സ്ത്രീ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തതിന് രണ്ടുപേരെ തിരുവല്ല പൊലീസ് പിടികൂടി. കുറ്റൂർ പോപ്സൺ കമ്പനിക്ക് സമീപം കൊച്ചുപറമ്പിൽ വിദ്യാധരൻ (53), മല്ലപ്പള്ളി മാങ്ങാകുഴി വള്ളിക്കാട്ടിൽ സജി വർഗീസ് (49) എന്നിവരാണ് അറസ്റ്റിലായത്. 

ഇന്നലെ ഉച്ചക്ക് ശേഷം കടയിലെത്തിയ ഇവർ ബഹളമുണ്ടാക്കിയപ്പോൾ പൊലീസിൽ വിളിച്ചറിയിച്ച കുറ്റപ്പുഴ കോട്ടാലി ആറ്റുചിറയിൽ കൊച്ചുമോൾ മോൻസി (48) യെ ഒന്നാം പ്രതി കയ്യേറ്റം ചെയ്യുകയും ചവുട്ടി വീഴ്ത്തുകയുമായിരുന്നു. മോൻസിയുടെ വലതുകൈ തള്ളവിരലിനു പരിക്കേറ്റു. തടയാൻ ശ്രമിച്ച ജർവനക്കാരി ദൃശ്യയെ രണ്ടാം പ്രതി തള്ളിവീഴ്ത്തി. മോൻസിയുടെ മൊഴിപ്രകാരം കേസെടുത്ത തിരുവല്ല പോലീസ് കടയിലെത്തി കയ്യോടെ പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Eng­lish Summary:Violence against women inside the shop; The accused were arrested
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.