27 May 2024, Monday

Related news

May 27, 2024
May 25, 2024
May 23, 2024
May 20, 2024
May 19, 2024
May 18, 2024
May 12, 2024
May 10, 2024
May 2, 2024
May 1, 2024

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ വീണ്ടും വർധന

Janayugom Webdesk
ഇടുക്കി
November 21, 2021 2:56 pm

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 141.10 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ ഒരു ഷട്ടർ 10 സെ.മീ തുറന്നിട്ടുണ്ട്. നീരൊഴുക്ക് കൂടിയതിനെ തുടർന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴാത്ത സ്ഥിതിയിലാണ്. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 2400.08 അടിയാണ്. ചെറുതോണി അണക്കെട്ടിൽ നിന്നും സെക്കൻഡിൽ എൺപതിനായിരം ലിറ്റർ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്.

ഇതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺ​ഗ്രസ്. ഇന്ന് വണ്ടിപ്പെരിയാറിൽ കോൺ​ഗ്രസ് മനുഷ്യച്ചങ്ങല തീർക്കും. മുല്ലപ്പെരിയാറിൽ പുതി ഡാം, കേരളത്തിന് സുരക്ഷ, തമിഴ് നാടിന് ജലം,എന്ന സന്ദേശവുമായാണ് കോൺഗ്രസിന്റെ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.

eng­lish summary;Water lev­el in Mul­laperi­yar Dam ris­es again

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.