28 April 2024, Sunday

Related news

November 8, 2023
April 18, 2023
November 16, 2022
August 20, 2022
June 7, 2022
December 3, 2021
December 2, 2021
November 9, 2021
October 29, 2021
October 29, 2021

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു: ജാഗ്രതയോടെ പ്രദേശവാസികള്‍

എവിൻ പോൾ
ഇടുക്കി
November 8, 2023 8:51 am

വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമാകുകയും തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 126.80 അടിയിലെത്തി. ഒറ്റ ദിവസം കൊണ്ട് ഡാമിൽ ഒരടിയോളം വെള്ളം ഉയർന്നു. കഴിഞ്ഞ ദിവസം 125.85 അടിയായിരുന്നു ജലനിരപ്പ്. 

കഴിഞ്ഞ വർഷത്തെക്കാൾ 9.45 അടിയോളം വെള്ളം കുറവാണ്. കഴിഞ്ഞ വർഷം ഇതേസമയം 135.30 അടിയായിരുന്നു ജലനിരപ്പ്. ഇടുക്കി-തമിഴ്‌നാട് അതിർത്തി മേഖലകളിൽ ഉൾപ്പെടെ കനത്ത മഴയ്ക്കുള്ള സാധ്യത നിലവിലുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പീരുമേട്, തേക്കടി ഉൾപ്പെടുന്ന അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ വൃഷ്ടി പ്രദേശം ഉൾക്കൊള്ളുന്ന പീരുമേട് മാത്രം 19 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വൈഗ അണക്കെട്ടിലെ പരമാവധി സംഭരണശേഷി 71 അടിയാണ്. വൈഗയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിയന്ത്രിച്ചിരിക്കുന്നത്. 

ഇടുക്കി അണക്കെട്ടിൽ ഇന്നലെ ജലനിരപ്പ് 2356.76 അടിയാണ്. പരമാവധി സംഭരണശേഷിയുടെ 52 ശതമാനം വരുമിത്. കഴിഞ്ഞ വർഷത്തെക്കാൾ 30 അടിയോളം കുറവാണ് ഇത്തവണ. കഴിഞ്ഞ വർഷം 2386.28 അടിയായിരുന്നു ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ രാവിലെ വരെ 18 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഭേദപ്പെട്ട മഴ ലഭിച്ചിരുന്നു. 

Eng­lish Sum­ma­ry: Water lev­el ris­es again in Mul­laperi­yar Dam: Locals on alert

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.