23 April 2024, Tuesday

Related news

March 5, 2024
February 29, 2024
February 27, 2024
February 22, 2024
March 6, 2023
October 6, 2022
June 5, 2022
May 7, 2022
April 21, 2022

മനുഷ്യനെ ഒന്നായിക്കാണുവാനുള്ള സംസ്കാരം സൃഷ്ടിക്കണം: ആലങ്കോട് ലീലാകൃഷ്ണൻ

Janayugom Webdesk
കോഴിക്കോട്
May 7, 2022 7:31 pm

മനുഷ്യനെ ഒന്നായിക്കാണുവാനുള്ള ഉന്നതമായ മാനവിക സംസ്കാരമാണ് തൊഴിലാളി വർഗ്ഗ സംഘടനകൾ സൃഷ്ടിച്ചെടുക്കേണ്ടതെന്നും നിരന്തര പ്രവർത്തനങ്ങളുടെ ചലനാത്മകത കൊണ്ട് സാമൂഹിക ജീവിതത്തെ സക്രിയമാക്കുവാൻ സാധിക്കണമെന്നും കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കേരള ഗ്രാമീണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ (കെജിബിആർഎ) അഞ്ചാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ കെജിബിആർഎ സംസ്ഥാന പ്രസിഡന്റ് കെ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.

bank

വൈസ് പ്രസിഡന്റ് പി മനോഹർലാൽ, എകെബിആർഎഫ് ജില്ലാ സെക്രട്ടറി പി രാധാകൃഷ്ണൻ, പി കെ ലക്ഷ്മീദാസ്, എ ഹരിദാസ്, രാമകൃഷ്ണൻ കണ്ണോം, വി ഭരത്ദാസ്, ടി നളിനാക്ഷൻ എന്നിവർ സംസാരിച്ചു. കെജിബിആർഎ ജനറല്‍ സെക്രട്ടറി കെ ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ കാളിൽ, ഇ പി പങ്കജാക്ഷൻ, സി ഉമാപതി, പി ജയാനന്ദൻ, പി വി രാജൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായി കെ പി മുഹമ്മദ് കോഴിക്കോട് (പ്രസിഡന്റ്), കെ ബാലകൃഷ്ണൻ കാസർഗോഡ് (ജനറല്‍ സെക്രട്ടറി), എ രാംനായക് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Eng­lish Sum­ma­ry: We need to cre­ate a cul­ture that sees man as one: Alankode Leela Krishnan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.