26 April 2024, Friday

Related news

December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023
April 10, 2023

ചികിത്സയിലിരിക്കെ കോവിഡ് രോഗി ആശുപത്രിയില്‍ നിന്നും ചാടിപ്പോയി

Janayugom Webdesk
തിരുവനന്തപുരം
January 7, 2022 12:53 pm

ചികിത്സയിലിരിക്കെ ആശുപത്രിയില്‍ നിന്നും കോവിഡ് രോഗി കടന്നുകളഞ്ഞു. ബംഗളൂരുവിലാണ് സംഭവം. യുകെയില്‍ നിന്ന് എത്തിയ 28 കാരനാണ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞത്. ദൊഡ്ഡാബല്‍പൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ നിന്നാണ് ക്വാറന്റൈനിലിരിക്കെ ഇയാള്‍ കടന്നുകളഞ്ഞത്.

വിമാനത്താവളത്തില്‍ വച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് കോവിഡിനുപുറമെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ടോയെന്ന് പരിശോധന നടത്തിവരികയാണ് ആശുപത്രി അധികൃതര്‍.

അതിനിടെ ബംഗളൂരുവില്‍ 14 പൊലീസ് ഒഫീസര്‍മാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 60 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇതിനുപുറമെ വിജയനഗരയില്‍ 21 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

Eng­lish Sum­ma­ry: While being treat­ed, covid’s patient escaped from the hospital

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.