26 April 2024, Friday

എയർ കാർഗോ വഴി മൂന്നര കോടി രൂപ വിപണി മൂല്യമുള്ള വന്യജീവി കള്ളക്കടത്ത്

Janayugom Webdesk
മുംബൈ
October 9, 2022 1:26 pm

മുംബൈയില്‍ എയർ കാർഗോ വഴി വൻ വന്യജീവി കള്ളക്കടത്ത്. അപൂർവയിനം ജീവികളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പരിശോധനയില്‍ പിടികൂടി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കടലാമകൾ, ആമകൾ, പെരുമ്പാമ്പ്, പല്ലികൾ എന്നിവയുൾപ്പെടെ 665 വന്യജീവികളെയാണ് ഡിആർഐ സംഘം പിടികൂടിയത്.

30 ബോക്സുകളിലായാണ് 665 ഓളം വന്യ ജീവികളെ സംഘം കടത്താന്‍ ശ്രമിച്ചത്. ഏകദേശം മൂന്നര കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന ജീവികളെയാണ് ഡിആർഐ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Wildlife smug­gling with a mar­ket val­ue of Rs 3.5 crore through air cargo

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.