കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മണിക്കൂറുകള്‍ക്കകം കര്‍ണാടക മുന്‍ മന്ത്രി പ്രമോദ് മധ്വരാജ് ബി.ജെ.പിയില്‍ ചോര്‍ന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നത്.സംസ്ഥാനത്തെ മുന്‍ എംഎല്‍എയും മന്ത്രിയുമായ മധ്വരാജ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ചത്
കെപിസിസി ഉപാധ്യക്ഷന്‍ സ്ഥാനം സ്വീകരിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കന്നുവെന്നും മധ്വരാജ് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം തനിക്ക് ഒരു മോശം അനുഭവമായിരുന്നെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം എനിക്ക് ഒരു മോശം അനുഭവമായിരുന്നു. അതന്നെ ശ്വാസംമുട്ടിക്കുന്നു. അതിന്റെ വസ്തുതകള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മറ്റ് പാര്‍ട്ടി നേതാക്കളെയും അറിയിച്ചിരുന്നു- രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കി.നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മധ്വരാജ് രംഗത്തെത്തിയിരുന്നു.
English Summary:Within hours of leaving the Congress, the former Karnataka minister joined the BJP
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.