സ്വീഡനിലെ ആദ്യത്തെ വനിത പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സണ്‍ രാജിവച്ചു. നിയമിതയായി മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ലമെന്റിലെ ബജറ്റ് പരാജയത്തെ തുടര്‍ന്നാണിത്. ധനബിൽ പരാജയപ്പെട്ടതും നേരത്തേ സഖ്യം ഉറപ്പിച്ചിരുന്ന ഗ്രീൻ പാർട്ടി പിന്തുണ പിൻവലിച്ചതുമാണു 54 കാരിയായ മഗ്ദലീനയുടെ രാജിക്കു കാരണമായത്. സഖ്യകക്ഷിയായ ഗീന്‍സും, ന്യൂനപക്ഷ സര്‍ക്കാരില്‍ നിന്ന് പുറത്തുപോയി. സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശം, വലതുപക്ഷ സ്വീഡന്‍ ഡെമോകാറ്റ്സ് ഉള്‍പ്പെടുന്ന പ്രതിപക്ഷത്തിന് അനുകൂലമായി തള്ളി. പ്രധാനമന്തിയാകുന്നതിനു മുമ്പ് ധനമന്ത്രിയായിരുന്ന ആന്‍ഡേഴ്സണ്‍, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമാണ്.
പെൻഷൻ വർധനയുമായി ബന്ധപ്പെട്ട് ഇടതു പാർട്ടിയുമായി അവസാനനിമിഷം രാഷ്ട്രീയധാരണയുണ്ടാക്കിയാണ് 349 അംഗ പാർലമെന്റിൽ മഗ്ദലെന 117 പേരുടെ വോട്ട് നേടിയത്. 174 പേർ എതിർത്ത് വോട്ടുചെയ്തു. എന്നാൽ, നാമനിർദേശം തള്ളാൻ കുറഞ്ഞത് 175 എതിർവോട്ട് വേണം. മുൻ നീന്തൽ ചാംപ്യനായ മഗ്ദലെന 1996 ൽ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായാണു രാഷ്ട്രീയ മുഖ്യധാരയിലെത്തിയത്.
English Summary: Within hours of taking office, the prime minister resigned
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.