രാജ്യത്ത് പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ മൂന്നിരട്ടി വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്. 2017–18, 2019–20 വര്‍ഷങ്ങളില്‍ തൊഴില്‍ ശക്തിയില്‍ ഗ്രാമീണ മേഖലകളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 23 മുതല്‍ 24 ശതമാനം ആയിരുന്നെങ്കില്‍ പുരുഷന്മാരുടെ എണ്ണം ഏഴ് മുതല്‍ എട്ട് ശതമാനം വരെയായിരുന്നു. 15 വയസിനു മുകളില്‍ പ്രായമുള്ളവരാണ് ജോലി ചെയ്യുന്നവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതേ കാലയളവില്‍ നഗര മേഖലകളിലെ നിരക്ക് 15- 16 ശതമാനം (സ്ത്രീകള്‍), മൂന്ന്-നാല് ശതമാനം (പുരുഷന്മാര്‍) എന്നിങ്ങനെയായിരുന്നുവെന്നും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വികസിത രാജ്യങ്ങളില്‍ പാര്‍ട്ട് ടൈം ജോലികളുടെ അവസരം വര്‍ധിച്ചത് ഇന്ത്യയില്‍ സ്ത്രീകളിലെ തൊഴില്‍ പങ്കാളിത്ത നിരക്ക് ഉയര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ലിംഗാടിസ്ഥാനത്തില്‍ മൂന്ന് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പാര്‍ട്ട് ടൈം ജോലി ചെയ്യുന്നവരുടെ അനുപാതം, 25–49 പ്രായത്തിലുള്ളവരുടെ തൊഴില്‍ നിരക്ക്, മൂന്ന് വയസില്‍ താഴെയുള്ള ഒരുകുട്ടിയെങ്കിലുമുള്ളവരും ഇതേ പ്രായത്തിലുള്ള കുട്ടികള്‍ ഇല്ലാത്തവരും എന്നിവയാണ് ഇവ. മൂന്ന് വയസിന് താഴെയുള്ള ഒരു കുട്ടിയെങ്കിലും ഉള്ള 25–49 പ്രായത്തിലുള്ള സ്ത്രീകളുടെ തൊഴിൽ നിരക്ക് 2017ല്‍ മൂന്ന് വയസിന് താഴെയുള്ള കുട്ടികളില്ലാത്തവരേക്കാള്‍ കുറവാണ്. എന്നാല്‍ കുട്ടികളുടെ പ്രായം പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന പുരുഷന്മാരെ ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്ന് വയസില്‍ താഴെ പ്രായമുള്ള കുട്ടികളില്ലാത്തവരുടെ തൊഴില്‍ നിരക്ക് 2017–18 വര്‍ഷത്തില്‍ 58.37 ശതമാനമായിരുന്നെങ്കില്‍ 2019–20 വര്‍ഷത്തിലേത് 61.2 ശതമാനമായി ഉയര്‍ന്നു. 59.6 ശതമാനമായിരുന്നു 2018–19 വര്‍ഷത്തിലെ കണക്ക്. 46–59 വയസിനിടയിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവരുടെ അനുപാതം പത്ത് ശതമാനത്തിൽ കൂടുതലും 60ലധികം പ്രായമുള്ളവരിൽ 15 ശതമാനത്തിൽ കൂടുതലുമാണ്. ഗ്രാമ, നഗര മേഖലകളില്‍ മൊത്തം ജോലി ചെയ്യുന്നവരുടെ അനുപാതം കണക്കാക്കിയാല്‍ 60 വയസിനു മുകളിലുള്ള പുരുഷന്മാരിലും നഗരങ്ങളില്‍ താമസിക്കുന്ന സ്ത്രീകളിലും പാർട്ട് ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 15 ന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2018–19ല്‍ 2.17 ശതമാനം ആയിരുന്നെങ്കില്‍ 2019–20ല്‍ 2.02 ശതമാനമായി കുറഞ്ഞു. 2017–18 വര്‍ഷത്തിലിത് 1.91 ശതമാനമായിരുന്നു.
English Summary:Women work more than men; Research
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.