സകലപ്രതിലോമ- വർഗ്ഗീയ- ജനാധിപത്യവിരുദ്ധ ശക്തികളേയും അണിനിരത്തിക്കൊണ്ട് രണ്ടാം വിമോചനസമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോൺഗ്രസ്സ്, ചരിത്രത്തിൽനിന്ന് ഇനിയും ഒന്നും പാഠം പഠിക്കാനുണ്ടെന്നു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി സിപിഐ നേതൃതത്വം കൊടുത്ത കേരളത്തിലെ സർക്കാരിനെ പിരിച്ചുവിട്ടതിൻറെ അറുപത്തിമൂന്നാം വാർഷികദിനമായ ജൂലയ് 31ല്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇങ്ങനെ പറഞിരിക്കുന്നത്.
വിമോചനസമരമെന്നു വിളിക്കപ്പെട്ട കുപ്രസിദ്ധമായ അക്രമസമരത്തെത്തുടർന്ന് 1959 ജൂലൈ 31നാണ് സഖാവ് ഇഎംഎസിൻറെ നേതൃത്വത്തിലുള്ള സർക്കാരിനെ നെഹ്രു സർക്കാർ പിരിച്ചുവിട്ടത്. കേരളസമൂഹത്തെ ഇത്രയേറെ പിന്നോട്ടടിച്ച മറ്റൊരു സംഭവം ഇല്ല. കേരളസമൂഹത്തെ ആധുനീകരിച്ച, ഫ്യൂഡൽ സാമൂഹ്യബന്ധങ്ങളുടെ സാമ്പത്തിക അടിത്തറ തകർത്ത ഭൂപരിഷ്കരണവും വിദ്യാഭ്യാസരംഗത്തെ നവീനമാക്കിയ വിദ്യാഭ്യാസബില്ലും ഈ സർക്കാർ നടത്തിയ ഐതിഹാസികപ്രവർത്തനങ്ങളിൽ രണ്ടെണ്ണം മാത്രമാണ്. കേരളത്തിൻറെ വ്യവസായവല്ക്കരണം, അധികാരവികേന്ദ്രീകരണം, ജനപക്ഷ ഭരണപരിഷ്കാരം ഇവക്കൊക്കെ തുടക്കം കുറിച്ച് നമ്മുടെ സമൂഹത്തിൻറെ ജനാധിപത്യവല്ക്കരണത്തിന് അടിത്തറ പാകിയത് 848 ദിവസം മാത്രം നീണ്ടുനിന്ന ഈ സർക്കാരാണ്.
പക്ഷേ, ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവും അടക്കമുള്ള കാര്യങ്ങളിൽ തടസ്സമുണ്ടായത് കേരളസമൂഹത്തെ വലിയതോതിൽ പിന്നോട്ടടിച്ചു. ഇന്നും കേരളത്തിൽ ഭൂരഹിതരും പുറമ്പോക്കിൽ താമസിക്കുന്നവരുമുണ്ടാകാൻ പ്രധാനകാരണം വിമോചനസമരമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ശ്രദ്ധേയമായനേട്ടങ്ങളുണ്ടെങ്കിലും നമ്മുടെ വിദ്യാഭ്യാസരംഗത്തെ പരിമിതികൾക്കും വ്യവസ്ഥയില്ലായ്മയ്ക്കും നിലവാരമില്ലായ്മക്കുമുള്ള കാരണങ്ങൾ വിതയ്ക്കപ്പെട്ടത് വിമോചനസമരത്താലാണ്. മാത്രമല്ല, കേരളം കണ്ട ഏറ്റവും അക്രമാസക്തമായ അട്ടിമറി സമരമായിരുന്നു അത്.
കള്ളപ്രചാരവേലകളിലൂടെ വിദ്യാർത്ഥികളെ അക്രമത്തിനിറക്കുക എന്ന രീതി കോൺഗ്രസ്സ് തുടങ്ങിയത് ഈ സമരത്തിലാണ്. മതവർഗീയശക്തികൾ രാഷ്ട്രീയത്തിൽ നേരിട്ടിടപെടാൻ തുടങ്ങി എന്നതായിരുന്നു വിമോചനസമരത്തിൻറെ ഏറ്റവും വലിയ പാപം. ഈ സമരത്തിൽ യുഎസ്എ എന്ന വിദേശരാജ്യവും അവരുടെ ചാരസംഘടനയായസി ഐ എയും ഡോളറും നടത്തിയ നേരിട്ടുള്ള ഇടപെടലുകളും നമ്മുടെ രാജ്യത്തിൻറെ സ്വതന്ത്രാസ്തിത്വത്തിനു വെല്ലുവിളിയായി. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയം സമൂഹത്തിന് നല്കുന്ന സംഭാവന അംഗീകരിക്കാതിരിക്കാനാവില്ല എന്ന ബോധം എല്ലാവരിലും ഉണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ നടത്തുന്ന ജനക്ഷേമകരമായ പരിപാടികളോട്ഏവരും സഹകരിക്കുന്നുണ്ട്.
English Summary: Won’t Congress join hands with BJP for the second liberation struggle and learn from history: MA Baby
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.