19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2023
October 5, 2023
January 22, 2023
December 19, 2022
December 19, 2022
December 19, 2022
December 9, 2022
November 21, 2022
November 20, 2022
November 18, 2022

കാല്‍പ്പന്തിന്റെ രാജാവിന് കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി കൊടുവള്ളിഗ്രാമം

സ്വന്തംലേഖിക
കോഴിക്കോട്
November 1, 2022 7:29 pm

ലോകജനതയ്ക്കു മുന്നിൽ കാൽപ്പന്തിന്റെ ചടുലതാളങ്ങളുമായെത്തുന്ന ലോകകപ്പ് മാമാങ്കത്തിന് ഖത്തറിൽ തിരശ്ശീലയുയരുമ്പോൾ ഇങ്ങ് കൊച്ചു കേരളത്തിലും ആവേശം കടലോളം ഉയരത്തിൽ തന്നെയാണ്. ലോകകപ്പിനായി അണിനിരക്കുന്ന വലുതും ചെറുതുമായ രാജ്യങ്ങളുടെ കൊടികളും ഫ്ലക്സ് ബോർഡുകളും തെരുവുകൾ കീഴടക്കാൻ തുടങ്ങി. പുള്ളാവൂരിലെ ചെറുപുഴയിൽ അർജൻറീന ആരാധകർ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടാണ് ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധനേടുന്നത്. കൊടുവള്ളിക്ക് സമീപമുള്ള കുറുങ്ങാട്ടു കടവിലാണ് ഏകദേശം 30 അടി ഉയരവും 8 അടി വീതിയുമുള്ള മെസ്സിയുടെ കട്ട് ഔട്ട് സ്ഥാപിച്ചിരിക്കുന്നത്.
ഇരുപതിനായിരം രൂപയോളം ചിലവിൽ മൂന്നുദിവസം കൊണ്ടാണ് ഈ കട്ടൗട്ട് നിർമ്മിച്ചിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തി രാത്രി വേളയിലാണ് 30ഓളം ആളുകൾ ചേർന്ന് ഫ്ലക്സും, ഫോം ഷീറ്റും മരത്തിന്റെ പട്ടികയും ഉപയോഗിച്ച് കട്ട് ഔട്ട് നിർമിച്ചത്.
ആറുമാസം മുൻപേ ഇതിനായുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നു എന്നും എന്നാൽ എവിടെ സ്ഥാപിക്കുമെന്ന ചിന്തയിലായിരുന്നുവെന്നും- അർജന്റീന ആരാധകൻ കൂടിയായ ജാബിർ പറഞ്ഞു. പിന്നീട് റിസ്ക് എടുത്ത് എല്ലാവരും ഒരുമിച്ച് നിന്നാണ് പുഴയ്ക്ക് നടുവിലായി ഉയർത്തിയത്. നാട്ടിലുള്ള ആരാധകർ കൂടാതെ വിദേശത്തുള്ള ഒരുപാട് അർജന്റീന ആരാധകരുടെ സഹകരണത്തോടെയാണ് ഇത്തരമൊരു കട്ടൗട്ട് സ്ഥാപിച്ചത്.
അർജന്റീന ഫാൻസ് ക്ലബ്ബിലെ ഒരംഗവും വീഡിയോ എഡിറ്ററും കൂടിയായ ഇയാസ് ഫോണിൽ പകർത്തിയ വീഡിയോ വിദേശ മാധ്യമങ്ങളിൽ അടക്കം വൈറലായിരുന്നു. സംഭവം വൈറൽ ആയതോടെ അർജന്റീന ടീമിന്റെ ഔദ്യോഗിക ഫേസ്ബുക് പേജും ചിത്രം പങ്കുവെച്ച് കേരളത്തിലെ അർജന്റീന ആരാധകരുടെ ആഘോഷത്തിൽ പങ്കുചേർന്നു. 

Eng­lish Sum­ma­ry: world­cup fans in Kozhikode raised cutout of messi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.