Thursday
24 May 2018

Environment

പരിസ്ഥിതി സൗഹൃദ പൗരസമൂഹം എന്ന ലക്ഷ്യവുമായി ഹരിത കേരള മിഷന്‍

കാഞ്ഞങ്ങാട്: മണ്ണറിഞ്ഞ് മാറ്റം വിതയ്ക്കുന്ന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നതോടെ ജനങ്ങള്‍ക്കിടയില്‍ കുടുതല്‍ സ്വീകാര്യമാകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വപൂര്‍ണ്ണവും ഹരിതാഭവുമായ ഒരു കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സമഗ്ര കര്‍മ്മ പദ്ധതിയാണ് ഹരിതകേരള മിഷന്‍....

ചകിരിച്ചോര്‍ ജൈവവളം ബ്രാന്‍ഡഡ് ഉല്‍പന്നമാക്കാന്‍ പദ്ധതി

വൈക്കം: ചകിരിച്ചോര്‍ ജൈവവളം ബ്രാന്‍ഡഡ് ഉല്‍പന്നമാക്കി വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്നു. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളില്‍ ഡീഫൈബറിംഗ് യൂണിറ്റ് ആരംഭിച്ച് ജൈവവളം ഓരോ കേന്ദ്രത്തിലും ഉല്‍പാദിപ്പിച്ച് പ്രാദേശികമായി ബ്രാന്‍ഡ് ചെയ്ത് വില്പന നടത്താനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കയര്‍ മേഖലയുടെ പുനരുദ്ധാരണത്തിനായി...

തുന്നാരനെ അറിയാമോ?

  രാജേഷ് രാജേന്ദ്രന്‍ ചുട്ടിപ്പരുന്ത് (Crested Serpent Eagle) ശാസ്ത്രീയനാമം-Spilornis Cheela കേരളത്തിന്റെ വനത്തിലും വനയോര മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നിടത്തൊക്കെ വ്യാപകമായി കാണപ്പെടുന്ന ഒരുതരം പക്ഷിയാണ് ചുട്ടിപ്പരുന്ത്. കറുത്ത തവിട്ട് നിറത്തിലുള്ളതാണ് ശരീരം. നെഞ്ചിന് താഴേക്കുള്ള അടിഭാഗത്ത് നിറയെ വെള്ളപ്പുള്ളികള്‍ ഉണ്ടാകും....

വേനല്‍മഴയില്‍ മറയുന്ന വേനല്‍ക്കാഴ്ചകള്‍

സി സുശാന്ത് വീണ്ടുമൊരു വേനല്‍ക്കാലം കടന്നുപോകുകയാണ്, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൊടിയ വരള്‍ച്ച സമ്മാനിക്കാതെ. എന്നാല്‍ കൊടിയചൂടും വരണ്ടതും ദാഹാര്‍ത്തവുമായ ദിനങ്ങള്‍ നല്‍കിക്കൊണ്ടാണ് വേനല്‍മഴയ്ക്ക് വഴിമാറികൊടുത്തുകൊണ്ട് വേനല്‍ക്കാലം കടന്നുപോകുന്നത്. പ്രകൃതിനിരീക്ഷകനെ സംബന്ധിച്ച് എല്ലാക്കാലവും പ്രാധാന്യമേറിയതാണ്. ഓരോ കാലത്തും എന്തെങ്കിലും അപൂര്‍വ പ്രകൃതിദൃശ്യങ്ങള്‍ പ്രകൃതിനിരീക്ഷകനുവേണ്ടി...

സുരക്ഷിതമല്ലാതാകുന്ന അറബിക്കടലും വേട്ടയാടുന്ന കാറ്റുകളും

വലിയശാല രാജു മറ്റു നാടുകളില്‍ പല പേരുകളിലായി കാറ്റുകള്‍ സംഹാരതാണ്ഡവമാടിയപ്പോഴും കേരളം പൊതുവെ ശാന്തമായിരുന്നു. അതുകൊണ്ടുതന്നെ കാറ്റുകളുടെ ഭീകരതകളെക്കുറിച്ച് നാം പൊതുവെ അജ്ഞരാണ്. എന്നാല്‍ ഓഖി ദുരന്തത്തോടെ കാറ്റ് ഭീമന്‍മാരുടെ ഭൂപടത്തില്‍ നാമും ഉള്‍പ്പെട്ടു. നമ്മെയൊക്കെ സംരക്ഷിച്ച് നിര്‍ത്തിയത് യഥാര്‍ഥത്തില്‍ അറബിക്കടലാണ്....

സ്കൂള്‍ വിപണിയിലെ സുന്ദരനായ കൊലയാളിയെ കുഞ്ഞിന് കൊടുക്കല്ലേ…

ഷെഹിന ഹിദായത്ത് അധ്യയന വര്‍ഷം തുടങ്ങാനിരിക്കവെ വിപണികള്‍ സജീവമാണ്. മഴയോടുകൂടി ആരംഭിക്കുന്ന പുത്തന്‍ ക്ലാസ്സുകളിലേയ്ക്ക് കുട്ടികളിലേയ്ക്ക് എത്തുന്നതിന്‍റെ പ്രധാന ആകര്‍ഷണവും ആവേശവും വിപണിയില്‍ സുലഭമായ വിവിധയിനം ഉല്‍പ്പന്നങ്ങളാണ്. അമ്മമാരും കുഞ്ഞുങ്ങളും തിരക്കിട്ട് വാങ്ങിക്കൂട്ടുന്ന വസ്തുക്കളുടെ ഗുണമേന്മ തുലോം തുച്ഛമാണ്. മുതിര്‍ന്നവര്‍ക്ക് ഇക്കാര്യം...

പക്ഷി പരിചയം

ലളിത (ആണ്‍പക്ഷി) നെല്ലിയാംപതിയില്‍ നിന്നും. പെണ്‍പക്ഷി (തട്ടേക്കാട് നിന്ന്)    രാജേഷ് രാജേന്ദ്രന്‍ ലളിത (Asian fairy blue bird) ശാസ്ത്രീയനാമം Irena puella കേരളത്തില്‍ വനമേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കണ്ടുവരുന്ന പക്ഷിയാണ് ലളിത. വളരെ ആകര്‍ഷണീയമായ നിറവൈവിധ്യമുള്ള ഒന്നാണിവ. ആണ്‍-പെണ്‍...

രാമച്ചത്തിന്റെ രഹസ്യം

കുടിക്കുന്ന വെള്ളത്തിന് ഒരു നല്ല രുചി അനുഭവപ്പെട്ടപ്പോള്‍ ആണ് അതിന്റെ രഹസ്യം തേടി ഇറങ്ങിയത്. കിണറിന് ചുറ്റും മൂന്നു കൊല്ലം മുന്‍പ് രാമച്ചം വെച്ചു പിടിപ്പിച്ചിരുന്നു. വേനല്‍ മഴ കഴിഞ്ഞപ്പോള്‍ പെയ്ത്ത് വെള്ളം അവയുടെ വേരുകളുടെ ഇടയില്‍ കൂടി ഊര്‍ന്നു ഇറങ്ങി...

ഒരല്‍പം നോക്കുകൂലി ചിന്ത

വി ബി നന്ദകുമാര്‍ എന്തിനും ഏതിനും നോക്കുകൂലി എന്ന ഭീഷണിയെ ഇനി പേടിക്കേണ്ടതില്ല. ഈ മെയ്ദിനം മുതല്‍ നോക്കുകൂലിയെ സര്‍ക്കാര്‍ പടിക്ക് പുറത്താക്കിയിരിക്കുന്നു. 2018 മെയ് ഒന്ന് ഇക്കാരണത്താല്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുന്ന ദിനമായി. സമൂഹം മുഴുവന്‍ കയറ്റിറക്കു തൊഴിലാളികളെ കാണുന്നത് പ്രശ്‌നക്കാരായാണ്....

ആലപ്പാടിനെ മണ്ണില്ലാ ഗ്രാമമാക്കാന്‍ കച്ചകെട്ടി പൊതുമേഖലാ സ്ഥാപനങ്ങള്‍

സ്വകാര്യ കമ്പനികള്‍ കരിമണല്‍ ഖനനം നടത്തുന്നു മണ്ണില്ലെങ്കില്‍ നിലനില്‍പ്പില്ല. കാല്‍ ചവിട്ടാന്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെങ്കില്‍ ജീവിച്ചിട്ടു കാര്യമുണ്ടോ.. അങ്ങനെ ചിന്തിച്ച് ജീവിക്കുന്നവരാണ് ആലപ്പാട് പഞ്ചായത്തിലെ വെള്ളനാതുരുത്ത് നിവാസികള്‍. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന് കീഴിലാണ് ഈ പ്രദേശം. കരുനാഗപ്പള്ളിയില്‍...