Wednesday
22 Nov 2017

Vaarantham

പൊതുസ്ഥലത്ത് പ്രകോപനപരമായി പകര്‍ന്നുനല്‍കുന്ന സ്വകാര്യചുംബനം

സി വി വിജയകുമാര്‍ കവിയെ അന്വേഷിച്ചുനടക്കുന്ന കവിതയുമായി കണ്ടുമുട്ടുമ്പോഴാണ് ഒരു കവി, കാലത്തെ ആവേശിക്കുന്ന കവിതകളെഴുതിപോകുന്നത്. ഇത് കവിത മാത്രം എഴുതാന്‍ നിയുക്തനാകുന്ന ഒരു കവിയുടെ മാത്രം അനുഗ്രഹമാണ്. അതില്‍ കാലത്തിന്റെ താപനില അളന്നറിയാനുള്ള ഉഷ്ണമാപിനികള്‍ സ്ഥാപിക്കപ്പെട്ടിരിക്കും. ഒരാള്‍ക്ക് കവിയായി ജീവിക്കണമെങ്കില്‍...

യൂദാസുകള്‍ക്ക് മരണമില്ല

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍ മാറുന്ന കാലത്തിന്റെ പ്രതിഫലനം കവിതയില്‍ അനിവാര്യമാകുന്നു. കവിതയ്ക്കപ്പുറം ലക്ഷ്യമില്ലാത്തവര്‍ക്ക് കവിത സൗന്ദര്യാവിഷ്‌കരണമാവാം. കെട്ട കാലത്തോട് രോഷം കൊള്ളുന്ന കവി അനേ്വഷിക്കുന്ന സൗന്ദര്യം നാളെ സൃഷ്ടിക്കപ്പെടേണ്ട സമൂഹത്തെ സൗന്ദര്യമാക്കുന്നു. അത്തരം കവികള്‍ കണ്‍മുമ്പില്‍ കാണുന്ന വൈരൂപ്യം വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നു....

മത്തായി സിംപിളാണ്…..

മനു പോരുവഴി കൊല്ലം പോരുവഴി പെരുവിരുത്തി ക്ഷേത്ര മൈതാനത്ത് പ്രായഭേദമെന്യേ സൗഹൃദവലയങ്ങളുടെ നടുവില്‍ തമാശകള്‍ പങ്കുവെച്ച്.....ഉറക്കെചിരിച്ച്.....കാല്‍പ്പന്തുരുട്ടുന്നത് ഒരു സിനിമ പിന്നണി ഗായകനാണെന്നു പറഞ്ഞാല്‍ ആരും അമ്പരക്കും. മധുരമായ ഈണത്തില്‍ നാടന്‍ പാട്ടിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട പിന്നണി ഗായകനായി മാറുമ്പോഴും മത്തായി ഇന്നും...

സോഷ്യലിസ്റ്റ് സൂര്യന് അസ്തമനമില്ല

എം എസ് രാജേന്ദ്രന്‍ ലോകത്താകമാനമുള്ള അദ്ധ്വാനിക്കുന്ന ജനതയുടെ ആശയും ആവേശവുമായ ഒക്‌ടോബര്‍ വിപ്ലവത്തിന് 100 വയസ് തികയുന്നു. 1917 ഒക്‌ടോബര്‍ 25ന് റഷ്യയിലെ തൊഴിലാളി-കര്‍ഷക-സൈനിക സഖ്യം സാര്‍ ചക്രവര്‍ത്തിയുടെ ഭരണം പൂര്‍ണമായി അവസാനിപ്പിച്ചതോടെ ഒരു പുതിയ സോഷ്യലിസ്റ്റ് യുഗം ഉദയം ചെയ്തു...

സ്‌നേഹക്കൂട്‌

  "കുഞ്ഞുനായ്ക്കളാണോ മനുഷ്യരാണോ അംഗങ്ങള്‍ എന്ന് തോന്നിപ്പോകും വിധമാണ് 'വൈശാഖ'ത്തിലെ കാഴ്ചകള്‍. അടുക്കളയിലെ പാചകമേശ മുതല്‍ കിടക്കറയിലെ പട്ടുമെത്തയില്‍ വരെ കുഞ്ഞ് ഷിവാവകളുടെ സാന്നിധ്യം കാണാം."   ഡോ. ഡി ഷൈന്കുമാര് എന്റെ കണ്ണീരിലും  വാവക്കുഞ്ഞുങ്ങളുടെ കണ്ണീരിലും ഉപ്പുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കെട്ടിപ്പുണരുന്ന കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ...

മഴതോരാതെ

മിനി സതീഷ് സത്യത്തില്‍ എനിക്ക് ആത്മവിശ്വാസക്കുറവുണ്ട്. നിരന്തരം വായനയുള്ള ഒരാളെന്ന നിലയില്‍ പല മഹത്തായ കൃതികളും വായിക്കാറുണ്ട്. അപ്പോള്‍ അവയുമായി ഒരു താരതമ്യം നടക്കും. ഞാന്‍ എഴുതുന്നവ ശോചനീയമാണെന്ന തോന്നലുണ്ടാവും. അവയെ കുറിച്ച് അത്രയധികം അഭിമാനബോധം തോന്നാതാവും. എന്നാല്‍ മറ്റൊരുവിധത്തില്‍ ആത്മവിശ്വാസം...

നവീനകഥയുടെ തൊട്ടപ്പന്‍

ദീപാ നാപ്പള്ളി : ഫ്രാന്‍സിസ് നൊറോണയുടെ ഓരോ കലാസൃഷ്ടിയും വായനക്കാരന്റെ ബോധത്തിലേക്കുള്ള നിറയൊഴിക്കലാണ്. തായമ്പകയുടെയും ഉടുക്കിന്റെയും ചടുലമായ താളമേളങ്ങളോടെ അവ നമ്മുടെ ഹൃദയത്തിലേക്ക് ഇടിഞ്ഞിറങ്ങുന്ന സംഗീതമാകുന്നു. 'തൊട്ടപ്പനും' 'പെണ്ണാച്ചി'യും ഉള്‍പ്പെടെയുള്ള കഥകള്‍ മലയാളിയുടെ സ്വാസ്ഥ്യം കെടുത്തി. നൊറോണ ഉയര്‍ത്തിയ 'സര്‍ഗ്ഗാത്മക ഭീഷണി'...

ഓക്‌സിജന്‍

കവിത :  ഇ ജി വസന്തന്‍ മസ്തിഷ്‌കം ജ്വരം ഓക്‌സിജന്‍ ഇവയൊന്നും കുഞ്ഞുങ്ങള്‍ക്കറിയില്ലല്ലോ. ചിലതെല്ലാം അറിയാം വിശന്നാല്‍ കരയാന്‍ താരാട്ടിയാല്‍ ഉറങ്ങാന്‍ സ്‌നേഹിച്ചാല്‍ ചിരിക്കാന്‍ പക്ഷേ, ആത്മാക്കള്‍ക്കെല്ലാം അറിയാം കാണാന്‍, കേള്‍ക്കാന്‍, പറയാന്‍. ഒരു കൂട്ടം കുഞ്ഞാത്മാക്കള്‍ അതാ സ്വര്‍ഗത്തില്‍. അവര്‍...

നീ മാത്രം

കവിത : മിനു പ്രേം ഒരു കടല്‍ കാണുമ്പോള്‍ പല വഴി തിരിഞ്ഞലഞ്ഞ് ചെന്നെത്തിയ നദികളിലെ ഒച്ചിഴച്ചിലുകളുടെ നൊമ്പരത്തെപ്പറ്റി തിരകളോട് ചോദിക്കുക. ഒരു പൂമരം കാണുമ്പോള്‍ മുറുകെപുണര്‍ന്ന് പൂക്കളിറുത്തു വിതറുന്ന തെന്നലിന്റെ രഹസ്യമൊഴിയെന്തെന്ന് ഇലകളോടു ആരായുക. ഒരു തൊട്ടാവാടിയെ തൊടുംമുന്നേ വര്‍ണങ്ങള്‍...

കാലം മാറ്റിമറിച്ച പ്രസ്ഥാനങ്ങള്‍

എഴുത്തും ചരിത്രവും : ഡോ. ശരത് മണ്ണൂര്‍  മലയാള കവിതയ്ക്ക് പുറമെ   ഗദ്യ സാഹിത്യത്തിലും  വിപ്ലവാശയങ്ങളുടേയും  മാര്‍ക്‌സിസ്റ്റ് ദര്‍ശനങ്ങളുടെയും  ശക്തമായ തിരയിളക്കം സംഭവിച്ച കാലമായിരുന്നു അത്. നോവലില്‍  പി കേശവദേവും തകഴിയുമാണ്  ഈ ആശയങ്ങളെ  കൂടുതല്‍ തീഷ്ണമായി   രചനകളിലവതരിപ്പിച്ചത്.   കേശവദേവാകട്ടെ ഒക്ടോബര്‍...