Thursday
24 May 2018

Vaarantham

മൈനാക പര്‍വ്വതത്തിന്‍റെ പ്രത്യുപകാരം

ബാലയുഗം സന്തോഷ് പ്രിയന്‍ പണ്ട് കൃതായുഗത്തില്‍ പര്‍വ്വതങ്ങള്‍ക്കെല്ലാം ചിറകുണ്ടായിരുന്നു. അവ പക്ഷികളെപ്പോലെ ആകാശത്ത് പറന്ന് നടക്കുമായിരുന്നു. പര്‍വ്വതങ്ങള്‍ ഇങ്ങനെ ആകാശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അവ തലയില്‍ വീഴുമെന്ന് മുനിമാരും ദേവകളും ഭയപ്പെട്ടു. അഹങ്കാരം നിറഞ്ഞ ചില പര്‍വ്വതങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ തപസ് ചെയ്തിരുന്ന...

ധ്യാനാത്മകമായ സൗന്ദര്യ സമീക്ഷ

മുരുകന്‍ പാറശ്ശേരി 'അടുതലയുടെ കവിതയില്‍' സമൃദ്ധമായിക്കാണുന്നത് മിത്തുകളുടെ ഉചിതമായ പ്രയോഗങ്ങളാണ്. ചിലപ്പോള്‍ അകംകാട്ടാത്ത കാടുപോലെയും മറ്റുചിലപ്പോള്‍ പരിഹാസം പകരുന്ന കോമാളി പോലെയുമാണ് മിത്തുകള്‍ (പുരാവൃത്തങ്ങള്‍). അതിനെ പാഴ്‌വസ്തുവായി തള്ളാം. ഭാരം കിനിയുന്ന തത്ത്വമായികൊള്ളാം. ഏതായാലും, ആശയവിനിമയത്തിന്റെ പ്രതീകമാണത്. മിത്തുകള്‍ വളരെ സമര്‍ത്ഥമായി...

നേര്‍ക്കാഴ്ചകള്‍

വിജയശ്രീ മധു നോക്കൂ സഖീ! നാം രണ്ടു കണ്ണുകള്‍ കൊടിയ ഭാരമേന്തുന്ന രണ്ടിണക്കണ്ണുകള്‍. ഞാന്‍ കണ്ണുകള്‍ തുറന്നപ്പോള്‍ നീയും തുറന്നു രാപ്പകലില്ലാതെ കൂലിയില്ലാത്ത ചുമട്. എന്റെ മിഴിയില്‍നിന്ന് ഉപ്പുനീരു പൊഴിഞ്ഞപ്പോള്‍ നീയും ഉപ്പുനീരു പൊഴിച്ച് സങ്കടവും സന്തോഷവും വശത്താക്കി . നാം...

കവിബുദ്ധന്‍

ജഗദീഷ് കോവളം തിരുവനന്തപുരം, നന്ദന്‍കോട് വൈലോപ്പിള്ളി സംസ്‌കൃതി ഭവന് സമീപം, ബേക്കറി ലൈനിലെ എഴുപത്തി ആറാം നമ്പര്‍ വീടിന്റെ പേര് 'പഴവിള'എന്നാണ്. ആദ്യകാല കമ്യൂണിസ്റ്റുകളില്‍ പ്രമുഖനും, കവിയും, ഗാനരചയിതാവും, വാഗ്മിയുമായ പഴവിള രമേശന്‍, ഭാര്യ രാധയോടൊപ്പം ഇവിടെയാണ് താമസിക്കുന്നത്. പൂക്കളും, പുസ്തകങ്ങളും,...

മാളവികാഗ്‌നിമിത്രരാഗം

ജെ ജയശങ്കര്‍ മാളവികാഗ്‌നിമിത്ര അനുരാഗം തൊട്ടു വിളിച്ചൂ..... ദേവഹൃദയസാഗരത്തിന്‍ പ്രണയ തിരമാലകളില്‍ താമരലോചന യുവ നൃപാ .... വിദിഷയില്‍ മയൂര നൃത്തമാടും ദാസിയിതാ.... ഹന്ത! ഞാനറിഞ്ഞാടും നാട്യ രാഗ സുഭഗത്തിന്‍ സൗകുമാര്യം തെല്ലു ലേശുവതില്ലേ നാഥാ കേഴുവതെന്തിനു നീയെന്‍ സഖീ.. മമ...

വഴി വെളിച്ചം

അനില്‍ മുട്ടാര്‍ ഇന്നലെയും വഴിവെളിച്ചങ്ങള്‍ പൂത്തത് കണ്ടില്ലാ... ഇരുട്ടിനെ വിഴുങ്ങുവാന്‍ മാത്രം ആ ഇത്തിരി വെട്ടത്തിന് കഴിയുമായിരുന്നില്ലാ.. വഴിയരികിലെ അനാഥമായ മൈല്‍ കുറ്റിക്ക് മുകളില്‍ ആരുടെയോ വഴി കണ്ണ് പറിച്ചുനട്ടിട്ടുണ്ട് കാഴ്ചശക്തി നഷ്ടപ്പെട്ടവന്റെയല്ലാ ഇരുട്ടിനെ ഭയമില്ലാത്തവന്റെ കൂര്‍ത്ത കൃഷ്ണമണികള്‍ .. തലതല്ലിക്കീറി...

ചരിത്രം നിശ്ചലമായ നിമിഷം….

ജോസ് ഡേവിഡ് ചിത്രകാരനും ബ്രഷും തമ്മില്‍ ആശയത്തെക്കുറിച്ചാണ് ആദ്യ സംഘര്‍ഷം. ആശയം ബ്രഷില്‍ ചാലിച്ച വര്‍ണങ്ങള്‍ക്ക് വഴങ്ങുകയും ചിത്രത്തിലെ കഥാപാത്രം രൂപമെടുക്കുകയും ചെയ്തു തുടങ്ങുമ്പോള്‍ ഏറ്റുമുട്ടല്‍ കഥാപാത്രവും ചിത്രകാരനും തമ്മിലാകുന്നു. ഒടുവില്‍ കലാകാരന്റെ നിയന്ത്രണങ്ങള്‍ വിട്ട് ചിത്രം സ്വന്തം ജീവനിലേക്ക് പിറക്കുന്നു....

ശിലാ ചരിത്രം

മനു പോരുവഴി യാദൃച്ഛികമായിട്ടാണ് കടയില്‍ നിന്നും ബാക്കി കിട്ടിയ പത്തു രൂപ നോട്ടിലേക്ക് സന്തോഷിന്റെ നോട്ടം പതിയുന്നത്. ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയപ്പോള്‍ 79 V എന്ന സീരിസില്‍ തുടങ്ങുന്ന ആ നോട്ടിലെ അക്കങ്ങള്‍ തന്റെ ജനന തീയതിയിലുള്ളതാണെന്ന് മനസിലായി.ഏറെ പ്രത്യേകത തോന്നിയ...

അണ്ണാറക്കണ്ണന്റെ അഹങ്കാരം

ബാലയുഗം സന്തോഷ് പ്രിയന്‍ ചക്കരപ്പാടത്തെ ചക്കരമാവില്‍ ഒരു അണ്ണാറക്കണ്ണന്‍ താമസിച്ചിരുന്നു. അണ്ണാറക്കണ്ണന്‍ വലിയ അഹങ്കാരിയായിരുന്നു. കുട്ടികള്‍ മാഞ്ചോട്ടില്‍ നിന്ന് വിളിച്ചു പറയും. 'അണ്ണാറാക്കണ്ണാ, അണ്ണാറക്കണ്ണാ....ഒരു മാമ്പഴം താഴേക്ക് ഇട്ടുതരുമോ.?' അതുകേള്‍ക്കുമ്പോള്‍ അണ്ണാറക്കണ്ണന്‍ മാമ്പഴം തിന്ന ശേഷം മാങ്ങാണ്ടി താഴേക്കിട്ടുകൊടുത്ത് കുട്ടികളെ പറ്റിക്കും....

ശൂന്യമായ മനസ്സ്….?

ഒരു സായാഹ്നത്തില്‍ മനോഹരമായ ആ കടല്‍ത്തീരത്ത് വച്ചാണ് അയാള്‍ ആദ്യമായി അവളെ കണ്ടുമുട്ടിയത്. കണ്ട മാത്രയില്‍ അയാള്‍ക്കവളോട് തോന്നിയത് കേവലം ഒരു അനുകമ്പ മാത്രമായിരുന്നു. അത്രക്ക് ദൈന്യത ആര്‍ന്നതായിരുന്നു അവളുടെ മുഖവും വേഷവും! ഒരു കൂലിപ്പണിക്കാരന്റെ മകളായി ജനിച്ച അവള്‍ പട്ടിണി...