30 April 2024, Tuesday

ഇഴജന്തുശല്യം രൂക്ഷമാകുന്നതായി പരാതി

Janayugom Webdesk
ചടയമംഗലം
April 29, 2022 9:51 pm

പെരുപുരം കണ്ണംകോട്- റോഡിൽ ഇഴജന്തുശല്യം രൂക്ഷമാകുന്നതായി പരാതി. എംജിഎച്ച്എസ് ഹയർസെക്കണ്ടറി സ്കൂളിന് മുന്നിലൂടെയുള്ള ഈ റോഡിന്റെ വശങ്ങൾ കാട് മൂടിയ അവസ്ഥയിലാണ്. കൂടാതെ വെള്ളക്കെട്ടും, ഓടകൾ അടഞ്ഞും കിടക്കുന്നതു മൂലം ഈ പ്രദേശമാകെ ഇഴജന്തുക്കൾ സ്വൈര്യവിഹാരം നടത്തുകയാണ്. കൂടാതെ വൈദുതി പോസ്റ്റുകളിൽ വെളിച്ചം ഇല്ലാത്തതും പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. സ്റ്റേഡിയം,മിനിസിവിൽ സ്റ്റേഷൻ തുടങ്ങിയവയ്ക്ക് വേണ്ടി മണ്ണിട്ടസ്ഥലങ്ങളിൽ കാട് മൂടി കിടക്കുന്നതാണ് ഇഴജന്തുക്കൾ വർദ്ധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കണ്ണംകോട് മേഖലയിലേക്കും തിരിച്ചു ടൗണിലേക്കും എത്തുവാൻ പ്രദേശവാസികൾ ഏറ്റവും അധികം ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റോഡിന് വശത്തുള്ള കാട് വെട്ടിത്തെളിച്ചു ഇഴജന്തുക്കളുടെ ഭീഷണിയിൽ നിന്നും പ്രദേശവാസികളെ രക്ഷിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.