27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 16, 2024
June 11, 2024
May 23, 2024
May 23, 2024
May 23, 2024
May 22, 2024
May 21, 2024
May 5, 2024
May 2, 2024
April 30, 2024

അന്തിമ പോളിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2024 8:45 pm

ഏഴ് ഘട്ടങ്ങളായി നിശ്ചയിച്ചിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പിന്നിട്ടശേഷവും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഏപ്രില്‍ 19, 26 തീയതികളിലായി നടന്ന തെരഞ്ഞെടുപ്പിന് ശേഷം വൈകുന്നേരം ഏഴുമണിയോടെ ഏകദേശ ട്രെന്‍ഡ് എന്ന പേരിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടിങ് ശതമാനം പുറത്തുവിട്ടത്. യഥാക്രമം 60, 60.96 ശതമാനമായിരുന്നു ഇത്. 

ആദ്യഘട്ട തെരഞ്ഞെടുപ്പിലെ അന്തിമ പോളിങ് ശതമാനം 66.14, രണ്ടാം ഘട്ടത്തില്‍ 66.7 ശതമാനവുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. 

ഓരോ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണവും വെബ്സൈറ്റില്‍ കാണാനില്ല. ഉത്തര്‍പ്രദേശ് പോലുള്ള തെരഞ്ഞെടുത്ത സംസ്ഥാനങ്ങളില്‍ നിന്ന് ബൂത്ത് തിരിച്ചുള്ള കണക്കുകള്‍ മാത്രമാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒഡിഷ, ബിഹാര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ ഇത്തരം കണക്കുകളും ലഭ്യമല്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിങ് ശതമാനം കുറവായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

Eng­lish Sum­ma­ry: The Elec­tion Com­mis­sion did not release the final polling percentage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.