5 May 2024, Sunday

റോളർ സ്കേറ്റിങ് പരിശീലനം 23 ന്

Janayugom Webdesk
കൊല്ലം
April 20, 2022 9:04 pm

പുതുതായി റോളർ സ്കേറ്റിങ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് കൊല്ലം റോളർ സ്കേറ്റിങ് ക്ലബ്ബ് നടത്തുന്ന അവധിക്കാല പരിശീലന ക്യാമ്പ് 23‑ന് പുനലൂരിൽ തുടങ്ങും. ശിവൻകോവിൽ റോഡിനടുത്തുള്ള പുനലൂർ ക്ലബ്ബിലാണ് പരിശീലനം. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം. ജില്ലാ സംസ്ഥാന അസോസിയേഷൻ അംഗീകരിച്ച പരിശീലകർ നേതൃത്വം നൽകുന്ന ക്യാമ്പിന്റെ രജിസ്ട്രേഷൻ 22‑ന് അവസാനിക്കുമെന്ന് ക്ലബ്ബ് സെക്രട്ടറി പി ആർ ബാലഗോപാൽ അറിയിച്ചു. ഫോൺ: 9447230830.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.