22 December 2024, Sunday
KSFE Galaxy Chits Banner 2

വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പൂക്കളർപ്പിച്ച് ഉപരാഷ്ട്രപതി 

Janayugom Webdesk
kottayam
January 3, 2022 12:33 pm

വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെ തിരുശേഷിപ്പുകളുളള മാന്നാനം സെന്റ് ജോസഫ്സ് സീറോ മലബാർ ദയറാ പള്ളിയിലെ കബറിടത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു പുഷ്പാർച്ചന നടത്തി. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി. എന്നിവർ സന്നിഹിതരായിരുന്നു.  വാഴ്ത്തപ്പെട്ട ചാവറയച്ചന്റെ 150ാം ചരമവാർഷികത്തോടനുബന്ധിച്ച് ഓർമ്മത്തിരുനാളായ ഇന്ന്( ജനുവരി മൂന്നിന്) മാന്നാനം സെന്റ് എഫ്രേംസ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിശിഷ്ട തിഥിയായെത്തിയതായിരുന്നു ഉപരാഷ്ട്രപതി.

പള്ളിയിലെ പ്രധാന അൾത്താരയും മറ്റു ചെറിയ നാലു അൾത്താരകളും അദ്ദേഹം നോക്കിക്കണ്ടതിനു ശേഷം അല്പനേരം പള്ളിയിലെ മുൻനിര ബഞ്ചിൽ മന്ത്രിമാർക്കൊപ്പം ഇരുന്നു. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള ചാവറയച്ചന്റെ വിശുദ്ധരൂപം കാട്ടിക്കൊടുത്തു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ, സി.എം.ഐ. വികാർ ജനറൽ ഫാ. ജോസി താമരശ്ശേരി, ഫാ. സെബാസ്റ്റിയൻ ചാമത്തറ തുടങ്ങിവർ അനുഗമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.