മുംബൈയിലെ ധാരാവിയിൽ 20 കാരിയായ യുവതിയെ കത്തിമുനമ്പില്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി. കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയെ പരിചയക്കാര്‍കൂടിയായ സഹോദരങ്ങള്‍ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അനിൽ ചോഹന്‍, നിലേഷ് എന്നിവരെ ഞായറാഴ്ച വിലെ പാർലെയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ധാരാവിയില്‍ താമസിക്കുമ്പോള്‍ പ്രതികള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. യുവതിയെക്കാള്‍ പ്രായത്തില്‍ ചെറിയ ആളുകളാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ യുവതി തനിച്ചായിരുന്നു. ഈ സമയത്ത് ഇവിടെയത്തിയ പ്രതികള്‍ യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നും സംഭവം പുറത്തുപറഞ്ഞാല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ ഐപിസി, ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് വകുപ്പുകൾ പ്രകാരം കൂട്ടബലാത്സംഗത്തിനും മറ്റ് കുറ്റകൃത്യങ്ങൾക്കും കേസെടുത്തിട്ടുണ്ടെന്ന്” ധാരാവി പൊലീസ് പറഞ്ഞു.
English Summary: 20-year-old ra-ped by knife: Brothers arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.