21 December 2024, Saturday
KSFE Galaxy Chits Banner 2

വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച 25 കുടുംബങ്ങള്‍ സിപിഐയിലേക്ക്

Janayugom Webdesk
നെടുങ്കണ്ടം
March 22, 2022 8:01 pm

കരുണാപുരം പഞ്ചായത്തില്‍ ശാന്തിപുരം മേഖലയില്‍ വിവിധ രാഷ്ട്രിയ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച 25 കുടുംബങ്ങള്‍ സിപിഐയില്‍ ചേര്‍ന്നു. നൂറോളം വരുന്ന അംഗങ്ങളാണ് 25 കുടുംബങ്ങളില്‍ നിന്നായി സിപിഐയില്‍ ചേര്‍ന്നത്.

മനോജ് കണ്ടംകുളത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. എം.ആര്‍ രാഘവന്‍, ടി.ആര്‍. സഹദേവന്‍, കെ.ആര്‍ ജിജി,. കരുണാകരന്‍ മുകളേല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സിപിഐ ഗ്രൂപ്പ് കമ്മിറ്റി രൂപീകരിച്ചു. മനോജ് കണ്ടകുളത്ത് (കണ്‍വീനര്‍), രാജന്‍ മാടപ്പള്ളി (ജോയിന്റ് കണ്‍വീനര്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിന്റെ ചാറല്‍മേട് വാര്‍ഡ് പ്രസിഡന്റ് സുരേന്ദ്രന്‍ മൂടക്കല്ലില്‍, മഹിള കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് വിജയമ്മ സുകുമാരന്‍, പൊതുപ്രവര്‍ത്തകനായ തങ്കച്ചന്‍ എന്നിവരുടെ നേത്യത്വത്തിലുള്ള നിരവധി ആളുകളാണ് കഴിഞ്ഞ സിപിഐയില്‍ ചേര്‍ന്നത്.

സിപിഐ നെടുങ്കണ്ടം വെസ്റ്റ് ലോക്കല്‍ സെക്രട്ടറിയും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ സുരേഷ് പള്ളിയാടി പാര്‍ട്ടിയിലേയ്ക്ക് എത്തിയ അംഗങ്ങളെ മാലയിട്ട് സ്വീകരിച്ചു. നേതാക്കളായ പി.കെ സദാശിവന്‍, നെബു കുഴുപ്പില്‍, സി.എം വില്‍സന്റ്, ബിജി മരിയാ ചാണ്ടി എന്നിവര്‍ സംസാരിച്ചു.

 

Eng­lish Sum­ma­ry: 25 fam­i­lies who resigned from var­i­ous par­ties joined the CPI

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.