26 April 2024, Friday

ഒരു കുടുംബത്തിലെ കുട്ടികളടക്കം ഏഴു പേർ ആ ത്മഹ ത്യക്ക് ശ്രമിച്ചു; ഒരു സ്ത്രീ മരിച്ചു

Janayugom Webdesk
ബംഗളുരു
February 4, 2023 11:42 am

ഒരു കുടുംബത്തിലെ ഏഴു പേര്‍ ആ ത്മഹ ത്യയ്ക്ക് ശ്രമിച്ചു. ഒരു സ്ത്രീ മരിച്ചു. മൂന്ന് കുട്ടികളടക്കം ബാക്കി ആറു പേരുടെ നില ഗുരുതരമാണ്. കര്‍ണാടകയിലെ രാമനഗരിയില്‍ ശനിയാഴ്ചയായിരുന്നു ആ ത്മഹ ത്യാശ്രമം.

കടബാധ്യത മൂലമാണ് ആത്മഹ്യാശ്രമം എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും ഗൃഹനാഥനുമടക്കം ഏഴുപേരാണ് ആ ത്മഹ ത്യക്ക് ശ്രമിച്ചത്. ഇവര്‍ക്ക് പതിനൊന്ന് ലക്ഷം രൂപ കടമുണ്ടായിരുന്നു. കൃഷിക്കാരനായിരുന്നു കുടുംബത്തിലെ ഗൃഹനാഥന്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: 7 mem­bers of a fam­i­ly attempt suicide
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.