19 May 2024, Sunday

Related news

May 19, 2024
May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024

സിപിഐയുടെ കരുതലിൽ കോട്ടയം ഭാസിയുടെ കുടുംബത്തിന് വീടൊരുങ്ങി

Janayugom Webdesk
കോട്ടയം
August 16, 2021 10:10 pm

സിപിഐയുടെ കരുതലിൽ കോട്ടയം ഭാസിയുടെ കുടുംബത്തിന് വീടൊരുങ്ങി. മുൻ എംഎൽഎയും നഗരസഭ അംഗവും സിപിഐ നേതാവുമായിരുന്ന കോട്ടയം ഭാസിയുടെ കുടുംബത്തിന് സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിലാണ് വീടൊരുങ്ങിയത്. പാർട്ടി കുമാരനല്ലൂർ പാറമ്പുഴയിൽ വാങ്ങിയ നാല് സെന്റ് സ്ഥലത്താണ് വീട് നിർമ്മാണം പൂർത്തിയായത്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയും ആയിരുന്നു കോട്ടയം ഭാസി. സി എസ് ഗോപാലപിള്ള, പി പി ജോർജ്ജ് എന്നിവർക്കൊപ്പം കോട്ടയത്ത് പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച വ്യക്തിയായിരുന്നു. ത്യാഗപൂർണമായ പാർട്ടി ജീവിതത്തിനിടയിൽ നിരവധി തവണ സർ സി പി യുടെ പൊലീസിന്റെ ക്രൂരമർദ്ദനത്തിന് ഇരയാവേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. നിരവധി തവണ ജയിൽവാസവും അനുഭവിച്ചിരുന്നു.

പത്ത് വർഷത്തോളം കോട്ടയം നഗരസഭ അംഗമായിരുന്ന അദ്ദേഹം രണ്ട് തവണ കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലും എത്തി. മാതൃകാ പൊതുപ്രവർത്തകൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പരേതനായ മകൻ അനിൽകുമാറിന്റെ കുടുംബത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞാണ് പാർട്ടി നേതൃത്വം സഹായവുമായി എത്തിയത്. 15 ലക്ഷത്തോളം രൂപ പാർട്ടി അംഗങ്ങളിൽ നിന്നും പിരിച്ചെടുത്താണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന വീടിന്റെ താക്കോൽദാനം നാളെ നടക്കും. നാളെ വൈകിട്ട് മൂന്നിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീടിന്റെ താക്കോൽ കുടുംബാംഗങ്ങൾക്ക് കൈമാറും. ചടങ്ങിൽ പാർട്ടി ജില്ലാ സെക്രട്ടറി സി കെ ശശിധരൻ അധ്യക്ഷനാവും.

Eng­lish sum­ma­ry;  The house of Kot­tayam Bhasi’s fam­i­ly was pre­pared under the care of the CPI

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.