5 May 2024, Sunday

Related news

May 4, 2024
May 3, 2024
May 1, 2024
April 27, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024

കൃഷിയെ ജീവന് തുല്യം സ്നേഹിച്ച് വയലപ്ര രതീശനും കുടുംബവും

Janayugom Webdesk
തളിപ്പറമ്പ്
August 17, 2021 8:48 am

ആഘോഷങ്ങളും, ആരാവങ്ങളും ഇല്ലാതെ വീണ്ടും ഒരു കർഷകദിനം (ചിങ്ങം ഒന്ന് ) കുടി കടന്ന് പോകുകയാണ്. പുത്തൻ തലമുറക്ക് അന്യം നിന്നുപോകുന്ന പാരമ്പരഗത കാർഷിക സംസ്കാര രീതികളും, അറിവുകളും ഉപയോഗപെടുത്തികൊണ്ട് തികച്ചു ജൈവരീതിയിൽ കൃഷിചെയ്യുകയാണ് തളിപ്പറമ്പ് കൂവോട്ടെ പാലേരിപറമ്പ പ്രദേശത്ത് താമസിക്കുന്ന വയലപ്ര രതീശനും കുടുംബവും.

പിതാവ് പരേതനായ കാലിക്കോട്ട് വീട്ടിൽ നാരായണൻ നമ്പ്യാരും, അമ്മ വയലപ്ര ജാനകിയമ്മയും വിയർപ്പൊഴുക്കിയ മണ്ണിന്റെ ഗന്ധം രതീശനനെയും ആവേശിച്ചിരുന്നു. പിതാവിൽ നിന്ന് കിട്ടിയ പാരമ്പരഗത കാർഷിക രീതികളും, അറിവുകളും, ഉപയോഗപെടുത്തികൊണ്ട് തന്നെയാണ് വയലപ്ര രതീശൻ ഇന്നും കൃഷിയിൽ ഉപയോഗപ്പെടുത്തുന്നത്. എല്ലാ വർഷവും വിഷു കഴിഞ്ഞയുടനെ കൃഷിക്കായി നിലമൊരുക്കും. പിന്നെ മഴയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. മണ്ണ് നനയുമ്പോൾ നടീൽ തുടങ്ങും എല്ലാവർഷവും, സ്വന്തം സ്ഥലത്തും, പട്ടത്തിന്ന് എടുത്ത സ്ഥലത്തുമായി ഏക്കർ കണക്കിന്ന് മഴകാല പച്ചക്കറി കൃഷി ചെയ്യാറുള്ള രതീശന് ഈ വർഷം തെറ്റിവന്ന കാലവർഷം കാരണവും, വ്യക്തിപരമായ മറ്റ് കാരണങ്ങൾ കൊണ്ടും സമയത്തിന്ന് വിത്ത് നടാൻ സാധിക്കാത്തതിനാൽ മഴക്കാല പച്ചക്കറി കൃഷി നാമമാത്രമായി ചുരുങ്ങിയതിന്റെ സങ്കടത്തിലാണ്.

എങ്കിലും ഒരു ഏക്കറോളം വരുന്ന സ്വന്തം സ്ഥലത്ത് ഫലവൃക്ഷ തൈകളായ മാവ്, പ്ലാവ്, സപ്പോട്ട, പേര, റംബുട്ടാൻ, വഴ, തെങ്ങ്, കവുങ്ങ് എന്നിവയും കൂടാതെ വെണ്ട, പച്ചമുളക്, കപ്പ, ചേന, ചേമ്പ്, മഞ്ഞൾ, കൂവ, എന്നിവയാണ് ഈ വർഷം മണ്ണിൽ വിളയുന്ന പച്ചക്കറികളുടെയും, കിഴങ്ങുകളുടെയും, നിരകൾ. പശുക്കളുടെ ചാണകവും, മൂത്രവും, ആട്ടിൻ കഷ്ടം, കോഴിവളം, പച്ചില, പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക് എന്നി ജൈവവളങ്ങളുമണ് കൃഷിക്ക് വളമായി ഉപയോഗിക്കുന്നത്.

വിളകളെല്ലാം ആയി വരുമ്പോഴേക്കും, കിടങ്ങളുടെയും, കാട്ടുമൃഗങ്ങളുടെയും, കായീച്ചയുടെയും, ശല്യങ്ങൾ പെരുകുന്നത് വല്ലാത്ത പ്രതിസന്ധിയിലാക്കുന്നുവെന്ന് രതീശൻ പറയുന്നു. കാട്ടുപന്നിയുടെയും, മുള്ളൻപന്നിയുടെയും, കാട്ടുമുയലിന്റെയും, മയിലിന്റെയും ആക്രമണങ്ങളും ഉണ്ടാകുന്നു. മുരടിപ്പും,പുള്ളികുത്തും, മഞ്ഞളിപ്പും വന്ന് കായപിടിക്കുന്ന സമയങ്ങളിൽ വിളകൾ നശിച്ചുപോകുന്നത് വേദനജനകമായ ഒരു കാഴ്ചയാണെന്ന് രതീശൻ അഭിപ്രായപ്പെട്ടു.

പരിയാരത്തെ കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ നഴ്സിംഗ് അസിസ്റ്റന്റ് ജോലി ചെയ്യുകയും അതോടെപ്പം തന്നെ ഒഴിവ് സമയങ്ങളിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടുകൊണ്ട് ഒരു ജൈവകർഷകനയി ജീവിക്കുന്ന രതീശൻ മണ്ണിന്റെ മണമുള്ള മനുഷ്യനാണ്.

ആട്, കോഴി, താറാവ് എന്നി കൃഷികളും രതീശൻ നടത്തി വരുന്നുണ്ട്. 2015ൽ തളിപ്പറമ്പ നഗരസഭ കൃഷിഭവന്റെ മികച്ചയുവകർഷകനുള്ള അവാർഡും, മാതൃക കർഷകനുള്ള അംഗീകരങ്ങളും ഇദ്ദേഹത്തെതേടിയെത്തിയിട്ടുണ്ട്.
മണ്ണിൽ അദ്ധ്യാനിക്കുമ്പോൾ യാതൊരുവിധത്തിലുള്ള ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കണമെന്ന് മതാപിതാക്കൾനല്കിയ ഉപദേശം അത് പോലെ തന്നെ നെഞ്ചിലേറ്റികൊണ്ട് യാതൊരു വിധത്തിലുള്ള ലാഭേച്ഛയുമില്ലാതെ മണ്ണിലധ്വാനികാനുള്ള വലിയ മനസ്സിന്റെ ഉടമയാണ് രതീശൻ. തിരക്കുകൾക്ക് ഇടയിലും സംഘടന പ്രവർത്തനങ്ങളിലും സജീവമായ രതീശൻ

കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്തിലും, കൃഷിയിൽ തനിക്കുള്ള അറിവ് മറ്റുള്ളവർക്ക് പകർന്ന് നല്കുനത്തിലും പ്രത്യേക ശ്രദ്ധനൽകാറുണ്ട്.

പാലേരി പറമ്പിലെ അരിയിൽ ഈസ്റ്റ് എൽ. പി. സ്കൂൾ പി. ടി. എ പ്രസിഡണ്ടായ രതീശൻ സ്കൂൾകുട്ടികളിൽ കൃഷിയെകുറിച്ചുള്ള അറിവും, പ്രോത്സാഹനങ്ങളും, ശീലങ്ങളും വളർത്തിയെടുക്കുകയെന്ന ഉദ്ദേശത്തോടെയും, ഉച്ചഭക്ഷണത്തിന്ന് കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ നല്കുന്നതിനുമായി, കഴിഞ്ഞ മൂന്ന് വർഷമായി സ്കൂൾ പരിസരത്ത് വിപുലമായ രീതിയിൽ പച്ചക്കറികൃഷി നടത്തുന്നതിന്ന് നേതൃത്വം നല്കുകയും ചെയ്തിരുന്നു.

അതുപോലെ പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പരിയാരം മെഡിക്കൽ കോളേജ് കോ. ഓപ്പറേറ്റിവ് എപ്ലോയിസ് സൊസൈറ്റിയുടെയും, എൻജിഒ യൂണിയന്റെയും, നേതൃത്വത്തിൽ നടത്തുന്ന “സുഭിക്ഷ കേരളം“പദ്ധതിയുടെയും നേതൃത്വനിരയിൽ പ്രവർത്തിച്ചുകൊണ്ട് കൃഷിക്ക് ആവശ്യമായ, സഹായങ്ങങ്ങളും, ഉപദേശങ്ങളും, നിർദേശങ്ങളും, നല്കാറുണ്ട്. കൃഷിയിൽ ഇദ്ദേഹത്തിന് സഹായമായും, പ്രോത്സാഹനമായും, പ്രചോദനം നല്കികൊണ്ടും ഭാര്യ രശ്മിയും, മക്കളായ ആറാംതരം വിദ്യാർത്ഥിയായ യദുകൃഷ്ണ ആർ നമ്പ്യാരും, മൂന്നാംതരം വിദ്യാർത്ഥിയായ അതുൽകൃഷ്ണ ആർ നമ്പ്യാരും, രുദ്ര ആർ നമ്പ്യാരും എന്നും കൂടെതന്നെ ഉണ്ടാകാറുണ്ട്.

തളിപ്പറമ്പ് കൃഷിഭവനിലെ കൃഷി ഓഫീസർ കെ സ്വപ്ന, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ടി വി മോഹനൻ, കൃഷി അസിസ്റ്റൻറ് കെ പി സജീവൻ എന്നിവരും രതീശൻ്റ കൃഷിയിടങ്ങളിൽ സന്ദർശിച്ച് കൃഷിക്ക് ആവശ്യമായ വിത്ത്, തൈ, വളം, ആനുകൂല്യങ്ങളും നല്കുകയും ആവശ്യമായ മാർഗനിർദേശങ്ങളും പ്രോത്സാഹനങ്ങളും നല്കുകയും ചെയ്യുന്നുണ്ട്.
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.