30 April 2024, Tuesday

Related news

April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 6, 2024

മൂന്നാം തരംഗം; കരുതലോടെ രാജ്യം, കുട്ടികൾക്കുള്ള വാക്സിൻ അടുത്ത മാസം

Janayugom Webdesk
ന്യൂഡൽഹി
August 18, 2021 8:18 pm

കുട്ടികൾക്കുള്ള വാക്സിൻ സെപ്റ്റംബറോടെ തയ്യാറായേക്കുമെന്ന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഡയറക്ടർ പ്രിയ എബ്രഹാം. നിലവിൽ 2 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള കോവാക്സിന്റെ 3ാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു.

ജനുവരിയിലാണ് രാജ്യത്ത് കോവാക്സിന് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ഓഫ് ജനറൽ അനുമതി നൽകിയത്. നിലവിൽ കുട്ടികളിൽ കുത്തിവെയ്പ്പിന് അനുമതിക്കായി കാത്തിരിക്കുന്ന മറ്റൊരു വാക്സിൻ സിഡസ് കാഡിലയാണ്. സിഡസ് കാഡിലയുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുകയാണെന്നും അനുമതി ലഭിക്കുകയാണെങ്കിൽ ഇതും കുട്ടികളിൽ ഉപയോഗിക്കാമെന്ന് പ്രിയ പറഞ്ഞു.

നിലവിൽ ബൂസ്റ്റർ ഡോസുകൾക്ക് അനുമതി നൽകുന്നതിനോട് ഡബ്ല്യു. എച്ച്. ഒ ആഭിമുഖ്യം കാട്ടുന്നില്ല. വരുമാനം കുറഞ്ഞ ചില രാജ്യങ്ങൾ വാക്സിനേഷനിൽ പിന്നിലെത്തുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. എന്നാൽ ഭാവിയിൽ ബൂസ്റ്റർ ഡോസുകൾ ഉറപ്പായിട്ടും വരുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.

ഒരാൾക്ക് രണ്ട് വ്യത്യസ്ത വാക്സിനുകൾ രണ്ട് ഡോസായി നൽകിയ സാംപിളുകൾ എൻ. ഐ. വി പരിശോധിച്ചു. സാംപിളുകൾ പരിശോധിച്ചതിൽ യാതൊരു പാർശ്വഫലവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നും വാക്സിൻ സ്വീകരിച്ചവർ സുരക്ഷിതരാണെന്നും പ്രിയ എബ്രഹാം കൂട്ടിച്ചേർത്തു. വാക്സിൻ കോവിഡ് വകഭേദങ്ങൾക്കെതിരേയും ഫലപ്രദമാണെന്നും  വാക്സിൻ സ്വീകരിച്ചവരിൽ രോഗം ഗുരുതരമാകാതിരിക്കാൻ സഹായിച്ചതായും അവർ പറഞ്ഞു.

Eng­lish sum­ma­ry; child vac­ci­na­tion india

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.