1 May 2024, Wednesday

Related news

April 30, 2024
April 27, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024

ലീഡ്‌സ് ടെസ്റ്റ്; ഇന്ത്യയുടെ തുടക്കം പതറി, ഇംഗ്ലണ്ടിന് മേല്‍കെെ

Janayugom Webdesk
ലീഡ്‌സ്
August 25, 2021 4:23 pm

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് ലഭിച്ച് ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ തുടക്കം പതറി. 17 റണ്‍സ് എടുത്ത് ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടമായി. ഉജ്ജ്വല ഫോമിലുള്ള ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഡക്കായി പുറത്തായി. പിന്നാലെ മൂന്നാമനായി എത്തിയ ചേതേശ്വര്‍ പുജാര നാല് റണ്‍സെടുത്തു മടങ്ങി. ജയിംസ് ആന്‍ഡേഴ്‌സണ്‍ ആണ് ഇംഗ്ലണ്ടിനുവേണ്ടി രണ്ട് വിക്കറ്റും സ്വന്തമാക്കിയത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നായകന്‍ വിരാട് കോലി(7) യും ഓപ്പണര്‍ രോഹിത് ശര്‍മ്മ(3)യുമാണ് ക്രീസില്‍.

പരമ്പരയില്‍ ആദ്യമായി ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലോര്‍ഡ്‌സില്‍ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഡൊമിനിക് സിബ്ലി, മാര്‍ക് വുഡ് എന്നിവര്‍ പുറത്തായി. ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍ എന്നിവരാണ് പകരക്കാര്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ത്തിന് മുന്നിലാണ്.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, സാം കറന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍, ഒല്ലി റോബിന്‍സണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.