7 May 2024, Tuesday

Related news

May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024
April 27, 2024
April 21, 2024

ഇന്ത്യയിൽ യാഹൂ വാർത്താ സൈറ്റുകൾ നിർത്തുന്നു

Janayugom Webdesk
ന്യൂഡൽഹി
August 26, 2021 8:54 pm

ഇന്ത്യയിൽ യാഹൂവിന്റെ വാർത്താ സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി ടെക് കമ്പനി വെറൈസൻ മീഡിയ അറിയിച്ചു. ഇന്ത്യയിലെ വിദേശ നിക്ഷേപ നയവുമായി ബന്ധപ്പെട്ട നിയമപരമായ സങ്കീർണതകളാണ് അമേരിക്കൻ കമ്പനിയെ രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചത്. 

വാർത്താ വെബ്സൈറ്റുകൾക്ക് 26 ശതമാനത്തിൽ കൂടുതൽ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് (എഫ്ഡിഐ) വിലക്കികൊണ്ടുള്ള ചട്ടമാണ് ഇന്ത്യയിലെ സൈറ്റുകളുടെ പ്രവർത്തനം നിർത്താൻ കാരണമെന്ന് വെറൈസൻ മീഡിയ വക്താവ് ഏപ്രിൽ ബോയ്ഡ് പറഞ്ഞു. ഇതോടെ, യാഹൂ ക്രിക്കറ്റ്, യാഹൂ ഫിനാൻസ് ഉൾപ്പെടെയുള്ള വാർത്താ-വിനോദ സൈറ്റുകൾ ഏതാനും ദിവസങ്ങൾക്കകം പ്രവർത്തനം അവസാനിപ്പിക്കും. 

എന്നാൽ യാഹൂ മെയിൽ, യാഹു സെർച്ച് എന്നിവ രാജ്യത്ത് ലഭ്യമായിരിക്കും. ഒക്ടോബർ മുതലാണ് മാധ്യമ സ്ഥാപനങ്ങളിലെ വിദേശ നിക്ഷേപം പരിമിതപ്പെടുത്തി കൊണ്ടുള്ള എഫ്ഡിഐ ചട്ടം നടപ്പിൽ വരുന്നത്. ഡിജിറ്റൽ മേഖലയിലടക്കമുള്ളവക്ക് ചട്ടം ബാധകമാണ്. വെറൈസണ്‍ 2020 നവംബർ മുതൽ കേന്ദ്ര സർക്കാരിൽ നിന്ന് അംഗീകാരം നേടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിരുന്നില്ല.
eng­lish summary;Yahoo stops news sites in India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.