30 April 2024, Tuesday

Related news

August 28, 2023
October 23, 2022
October 2, 2022
September 25, 2022
August 10, 2022
January 18, 2022
December 31, 2021
November 18, 2021
September 22, 2021

‘ആഹാ കൊള്ളാലോ ഗുജറാത്ത്… ’ മയക്കുമരുന്ന് വേട്ടയിൽ പട്ടേലിനെ പരിഹസിച്ച് ഐഷ സുൽത്താന

Janayugom Webdesk
September 22, 2021 7:21 pm

ഗുജറാത്ത് മുന്ദ്ര തുറമുഖത്ത് 21000 കോടിയുടെ മയക്കുമരുന്നു പിടികൂടിയ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ഐഷ സുൽത്താന. മയക്കുമരുന്ന് മാഫിയാ രാജാക്കന്മാരുടെ പറുദീസയാണ് ഗുജറാത്തെന്ന് ഐഷ പറഞ്ഞു. ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെ 3000 കോടിയുടെ മയക്കു മരുന്ന് പിടിച്ചപ്പോൾ കാണിച്ച ആവശേം എന്തുകൊണ്ട് ഗുജറാത്തിന്റെ കാര്യത്തിൽ ഇല്ലെന്ന് ഐഷ സുൽത്താന ചോദിക്കുന്നു. ഗുജറാത്തുകാരനായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിൽ ലക്ഷദ്വീപിൽ നടപ്പാക്കുന്ന പരിഷ്കാരങ്ങളെ പരിഹസിച്ചാണ് ഐഷ സുൽത്താനയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.

അതേസമയം 21000 കോടിയുടെ മയക്കുമരുന്ന് വേട്ടയാണ് ഇന്നലെ ഗുജറാത്ത് മുന്ദ്രയിലെ അദാനി തുറമുഖത്ത് നടന്നത്. ടാൽക്കം പൌഡർ കയറ്റിവന്ന രണ്ട് കണ്ടെയ്നറുകളിൽ നിന്നായി 3000 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. തമിഴ്‌നാട് സ്വദേശി സുധാകറിൻറെയും ഭാര്യ വൈശാലിയുടെയും ഉടമസ്ഥതയിലുള്ള ആഷി ട്രേഡിങ് കമ്പനിയിലേക്ക് വന്ന കണ്ടെനറിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (DIR) ഉദ്യോഗസ്ഥർ മയക്കുമരുന്ന് പിടികൂടിയത്.

ആഹാ കൊള്ളാലോ ഗുജറാത്ത് എന്ന തലക്കെട്ടിലുള്ള പോസ്റ്റിന്റെ പൂർണ്ണ രൂപം: 


ആഹാ കൊള്ളാലോ ഗുജ്‌റാത്ത്… 😬
രാജ്യത്തെ ഏറ്റവും വലിയ മയക്ക്മരുന്ന് വേട്ട ഇന്നലെ ഗുജറാത്തിൽ നടന്നു അതും 21000 കോടിയുടെ…
സുധാകറിന്റെയും ഭാര്യ വൈശാലിയുടെയും ആഷി ട്രേഡിംങ്ങ് കമ്പനിയിലേക്ക് വന്ന കണ്ടെനറിൽ നിന്നാണ് DRI ഉദ്യോഗസ്ഥർ പിടികൂടിയത്…
ഇത്ര ആത്മവിശ്വാസത്തിൽ ഇത്ര വലിയ ക്വാണ്ടിറ്റി കടത്തണമെങ്കിൽ എത്ര പ്രാവശ്യം സുഖകരമായി വേണ്ടപ്പെട്ടവരുടെ ഒത്താശയോടെ ഈ ട്രാൻസാക്ഷൻ നടന്നിരിക്കണം ? DRI യിലെ ട്രാൻസ്ഫറായി വന്ന പുതിയ ഉദ്യോഗസ്ഥന്റെ സത്യസന്ധമായ ഇടപെടലുകളാണ് ഈ മയക്ക് മരുന്ന് കടത്തൽ പൊളിച്ചത്… ഇത്ര വലിയ മയക്ക് മരുന്ന് മാഫിയാ രാജാക്കൻമാരുടെ പറുദീസയാണല്ലോ ഇപ്പൊ ഗുജറാത്ത് അല്ലേ ?
ലക്ഷദ്വീപിൽ നിന്നും 90 നോട്ടിക്കൽ മൈൽ അകലെന്ന്‌ 3000 കോടിയുടെ ശ്രീലങ്കയുടെ കപ്പലിൽ നിന്നും മയക്ക് മരുന്ന് പിടിച്ചതിന് ദ്വീപ് നിവാസികളാരും അതിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഇല്ലെന്നിരിക്കെ ദ്വീപിൽ പാസ അടിച്ചേൽപ്പിക്കാൻ ആവേശം കാണിച്ച പട്ടേലിന്റെ സ്വന്തം നാട്ടിൽ 21000 കോടിയുടെ മയക്ക്മരുന്ന് വേട്ട നടന്ന സ്ഥിതിക്ക് അവിടെ ഡബിൾ പാസ്സ നടപ്പാക്കേണ്ടി വരുമല്ലോ?
പട്ടേൽ അറിഞൊന്നു മനസ്സ് വെച്ച് ആ ഗുണ്ടാ ആക്റ്റ് സ്വന്തം നാട്ടിൽ നടപ്പാക്കണം…
ഇതിപ്പോ ഏത് തീവ്രവാദത്തിൽ പെടും🤔 ഞങ്ങൾ ദ്വീപ്ക്കാരെ ചെയ്യാത്ത തെറ്റിന് തിവ്രവാദികൾ ആക്കാൻ ശ്രമം നടത്തിയപ്പോ ഉണ്ടായ ആ ഒരു മനസ്സുഖമുണ്ടല്ലോ നിങ്ങൾക്ക് അതിപ്പോ പാട്ടേലിന്റെ സ്വന്തം നാട്ടുക്കാരെ തന്നെ ഇനി തീവ്രവാദി എന്ന് വിളിക്കേണ്ടി വരുന്നൊരു അവസ്ഥയായി മാറിയിരിക്കുന്നു…🤣
“ഇതാണ് പറയുന്നത് പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും എന്ന് ”
ഈ കമ്പനി വല്ല അബ്ബാസിന്റെയോ ഹയിരുന്നിസ്സയുടേയോ ആയിരുന്നേങ്കിൽ എന്താവുമായിരുന്നു പ്രചാരണത്തിന്റെ അവസ്ഥ 😬
മയക്കു മരുന്ന് ജിഹാദ് എന്ന പേര് വന്നേനെ, ഇതിനെ ഇപ്പൊ എന്ത്‌ പേരിട്ടു വിളിക്കും…?

Eng­lish Summary;Ayesha Sul­tana mocks Lak­shad­weep admin­is­tra­tor Patel through Face­Book post
You May Also Like This Video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.