27 April 2024, Saturday

Related news

April 19, 2024
April 12, 2024
April 6, 2024
April 6, 2024
April 2, 2024
April 1, 2024
March 28, 2024
March 26, 2024
March 4, 2024
March 1, 2024

ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കണം; ട്രംപ് കോടതിയിലേക്ക്

Janayugom Webdesk
വാ​ഷിം​ഗ്ട​ൺ
October 3, 2021 11:30 am

ത​ന്റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ക്കാ​ൻ ട്വി​റ്റ​റി​നോ​ട് നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് കോ​ട​തി​യി​ൽ ഹർജി നൽകി. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് യു​എ​സ് കാ​പ്പി​റ്റോ​ൾ ഹി​ല്ലി​ൽ ട്രം​പ് അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഉ​ൾ​പ്പെ​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച​ത്. കാ​പ്പി​റ്റോ​ൾ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നടപടി.

ത​നി​ക്കെ​തി​രാ​യ ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും ത​ന്‍റെ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി നി​ശ​ബ്ദ​മാ​ക്കു​ന്നു​വെ​ന്നും ആ​രോ​പി​ച്ച് ജൂ​ലൈ​യി​ൽ ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഗൂ​ഗി​ൾ എ​ന്നി​വ​യ്‌​ക്കെ​തി​രെ​യും അ​വ​രു​ടെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വു​ക​ൾ​ക്കെ​തി​രെ​യും ട്രം​പ് കേ​സ് കൊടുത്തിരുന്നു.

യു​എ​സ് ഭീ​ക​ര​സം​ഘ​ട​ന​യാ​യി ക​രു​തു​ന്ന താ​ലി​ബാ​ന് പോ​ലും ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഇ​പ്പോ​ഴും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ട്രം​പി​ന് അ​ക്കൗ​ണ്ട് നി​ഷേ​ധി​ക്കു​ക​യും താ​ലി​ബാ​ന് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ പ​രി​ഹാ​സ്യ​മാ​യി പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നും ട്രം​പ് ഹ​ർ​ജി​യി​ൽ പറയുന്നു.

അ​തേ​സ​മ​യം, ട്രം​പി​ന്‍റെ പു​തി​യ നീ​ക്ക​ത്തോ​ട് ട്വി​റ്റ​ർ പ്രതികരിച്ചിട്ടില്ല.

Eng­lish Sum­ma­ry : Don­ald Trump demands for restora­tion of Twit­ter account in court

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.