എ ശിവരാജന്റെ നിര്യാണം പാര്‍ട്ടിക്ക് തീരാനഷ്ടമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയുടെ തൊഴിലാളി വര്‍ഗ്ഗ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുവാന്‍ അദ്ദേഹത്തിനായി. പാര്‍ട്ടിയുടെ താഴെ തട്ടുമുതല്‍ പ്രവര്‍ത്തിച്ചാണ് ഉയര്‍ന്ന ഘടകത്തിലെത്തിയത്. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളെല്ലാം കൃത്യമായി നിറവേറ്റുവാനും അദ്ദേഹത്തിന് കഴിഞ്ഞെന്നും കാനം പറഞ്ഞു.
മികച്ച സംഘാടകനായിരുന്നു എ ശിവരാജനെന്ന് ചടങ്ങില്‍ സംസാരിച്ച സിപിഐ ദേശിയ കണ്ട്രോള് കമ്മിഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു.
ആലപ്പുഴ ജില്ലയില്‍ സംഘടന വളര്‍ത്തുന്നതില്‍ അദ്ദേഹം മാതൃകാപരമായി പ്രവര്‍ത്തിച്ചെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എ എം ആരിഫ് എം പി, സിപിഐ എം നേതാവ് ജി വേണുഗോപാൽ, ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ്, കോൺഗ്രസ്സ് നേതാവ് തോമസ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.