30 May 2024, Thursday

Related news

May 29, 2024
May 25, 2024
May 25, 2024
May 24, 2024
May 24, 2024
May 24, 2024
May 23, 2024
May 22, 2024
May 21, 2024
May 21, 2024

ദേശീയപാത വികസനം; സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും

Janayugom Webdesk
തിരുവനന്തപുരം
November 23, 2021 9:41 am

സംസ്ഥാനത്തെ ആറ് ദേശീയപാതകളുടെ വികസനത്തിനുള്ള 62,320 കോടയുടെ പദ്ധതികളില്‍ മൂന്ന് എണ്ണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം വഹിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ കേരളം അറിയിച്ചു. പാലക്കാട്–കോഴിക്കോട് എൻഎച്ച് 966 നാലുവരിപ്പാത (9272 കോടി), തിരുവനന്തപുരം–കൊട്ടാരക്കര– കോട്ടയം–അങ്കമാലി എൻഎച്ച് 183,എസ്എച്ച് 01 (17,328 കോടി), എൻഎച്ച് 85ൽ കൊച്ചി– മൂന്നാർ– തേനി നാലുവരിപ്പാത (11,552 കോടി) എന്നീ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുക. 

കുട്ട– മലപ്പുറം പുതിയ ദേശീയപാത, എൻഎച്ച് 544 വാളയാർ– വടക്കഞ്ചേരി ആറുവരിപ്പാത, തൃശൂർ– ഇടപ്പള്ളി ആറുവരിപ്പാത എന്നിവയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കുന്നത് ധനവകുപ്പിന്റെ പരിഗണനയിലുള്ളത്. 2016ൽ എൽഡിഎഫ് അധികാരത്തിലേറിയതോടെയാണ് ദേശീയപാത വികസനമെന്ന സ്വപ്നം യാഥാർഥ്യമായത്. 

എല്ലാ സഹായവും നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് മുഴുവൻ സഹായവും നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ നിരന്തരം അവലോകനയോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:National High­way Devel­op­ment; Ker­ala will bear 25 per cent of the cost of land acquisition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.