21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ലൈംഗികാരോപണക്കേസില്‍ ബിജെപി മന്ത്രി രാജിവച്ചു

Janayugom Webdesk
പനാജി
December 16, 2021 6:05 pm

ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട ഗോവ നഗരവികസന മന്ത്രിയും ബി.ജെ.പി നേതാവുമായി മിലിന്ദ് നായിക് രാജിവച്ചു. മന്ത്രിയുടെ ഓഫീസില്‍ വച്ച് ബിഹാര്‍ സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ആരോപണം ഉന്നയിച്ച് കോൺഗ്രസ് വാർത്താസമ്മേളനം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രി രാജിവച്ചത്. കൃത്യവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കാന്‍ നായിക് രാജി സമര്‍പ്പിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മിലിന്ദിന്റെ രാജി സ്വീകരിച്ച് ഗവര്‍ണര്‍ക്ക് അയച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

കാബിനറ്റ് അംഗമെന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്ത് സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതിൽ നായികിന് പങ്കുണ്ടെന്ന് കോൺഗ്രസ് ഗോവ അധ്യക്ഷൻ ഗിരീഷ് ചോദങ്കർ മാസങ്ങൾക്ക് മുൻപ് ആരോപണം ഉന്നയിച്ചിരുന്നു. നായിക്കിനെതിരായ കോൺഗ്രസ് നൽകിയ തെളിവുകൾ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗത്ത് ഗോവയിലെ മോർമുഗോ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ നായിക് മൂന്നു തവണ നിയമസഭയിൽ എത്തിയിട്ടുണ്ട്. 2012ൽ വൈദ്യുതി, ഭവന വകുപ്പ് മന്ത്രിയുമായിരുന്നു.

Eng­lish Sum­ma­ry: BJP min­is­ter resigns over s ex allegations

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.