21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024

തെര‍ഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുപിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ അപ്രത്യക്ഷനായി: പിന്നീട് കണ്ടത് ബിജെപിയില്‍!

Janayugom Webdesk
ഇംഫാല്‍
January 10, 2022 7:02 pm

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെ മണിപ്പൂരിൽ കോൺഗ്രസിന് (Con­gress) കനത്ത തിരിച്ചടി. പാർട്ടി വൈസ് പ്രസിഡന്റും എംഎൽഎയുമായ ചാൾട്ടൻലിൻ ആമോ പാർട്ടയിൽ നിന്ന് രാജിവയ്കുകുകയും തൊട്ടുപിന്നാലെ ബിജെപിയിൽ (BJP) ചേരുകയും ചെയ്തു. അഞ്ച് സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പുകളുടെ തീയതി ഇലക്ഷൻ കമ്മിഷൻ പ്രഖ്യാപിച്ച് മണിക്കൂറുകൾ കഴിയും മുമ്പാണ് എംഎൽഎ മറുകണ്ടം ചാടിയത്. ബിജെപിക്ക് വേണ്ടി മത്സരിക്കാനാണ് നേതാവ് രാജിപ്രഖ്യാപിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഫെബ്രുവരി 27നും മാർച്ച് 3നുമാണ് പോളിങ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും. ഇംഫാലിൽ നടന്ന ചടങ്ങിൽ ആമോ ബിജെപി അംഗത്വമെടുത്തു. കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭുപേന്ദ്ര യാദവിന്റെ സാന്നിധ്യത്തിലായിരുന്നു അംഗത്വമെടുക്കൽ. മണിപ്പൂരിലെ ബിജെപിയുടെ സംഘടനാ ചുമതലയുള്ള നേതാവാണ്.

2017 ആദ്യത്തിലാണ് നേരത്തെ മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അന്ന് 28 അംഗങ്ങൾ ജയിച്ചു. പ്രാദേശിക പാർട്ടികളുടെ പിന്തുണയിൽ ബിജെപിയാണ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോൺഗ്രസ് എംഎൽഎമാർ ഇടയ്ക്കിടെ രാജിവയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മിക്കവരും ബിജെപിയിൽ ചേരുകയായിരുന്നു. അടുത്തിടെ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ ദാസ് കൊന്തുജാമും ചില എംഎൽഎമാരും ബിജെപിയിൽ ചേർന്നിരുന്നു. ആമോയുടെ രാജിയ്ക്ക് പിന്നാലെ ആമോയെ പുറത്താക്കിയതായി കോൺഗ്രസ് പ്രസ്താവനയിറക്കി. അച്ചടക്ക സമിതിയുടെ നിർദേശ പ്രകാരമാണ് നടപടിയെന്ന് കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു. നരേന്ദ്ര മോദിയുടെയും ബിരൻ സിങിന്റെയും വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിട്ടാണ് ആമോ ബിജെപിയിൽ ചേർന്നതെന്നാണ് ബിജെപി അധ്യക്ഷൻ ശാരദ ദേവിയുടെ പ്രതികരണം.

ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നിവയാണിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങൾ. ഇതിൽ പഞ്ചാബിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് ഭരണമുള്ളത്. ബാക്കി നാലിടത്തും ബിജെപിയാണ് ഭരിക്കുന്നത്.

 

Eng­lish Sum­ma­ry: Con­gress MLA dis­ap­pears after elec­tion date announced: Lat­er seen in BJP!

You may like this video also

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.