21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഡല്‍ഹി ബിജെപി ആസ്ഥാനത്ത് കോവിഡ് വ്യാപനം; 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 12, 2022 2:10 pm

ഡല്‍ഹി ബിജെപി ആസ്ഥാനത്തെ നാൽപ്പത്തിരണ്ട് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിജെപിയുടെ കോർ ഗ്രൂപ്പ് മീറ്റിംഗിന് മുന്നോടിയായി നടത്തിയ കൂട്ട പരിശോധനയിലാണ് 42 സ്റ്റാഫുകൾ പോസിറ്റീവ് ആയതായി കണ്ടെത്തി. രോഗബാധിതരിൽ പലരും ശുചീകരണ തൊഴിലാളികളാണെന്നാണ് വിവരം. എല്ലാവരോടും ക്വാറന്റൈനിൽ പോകുവാൻ ആവശ്യപ്പെട്ടു. സെൻട്രൽ ഡൽഹിയിലെ മിന്റോ റോഡിലുള്ള ബിജെപി ആസ്ഥാനം പിന്നീട് പൂർണമായും അണുവിമുക്തമാക്കി. 

ഇന്നലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപിയുടെ കോർ കമ്മിറ്റി യോഗം പാർട്ടി ആസ്ഥാനത്ത് ചേർന്നിരുന്നു. യോഗത്തിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കും.അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് എന്നിവർക്കും തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

ENGLISH SUMMARY:Covid at BJP head­quar­ters in Del­hi; 42 infected
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.