11 January 2025, Saturday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 23, 2024
November 15, 2024
November 9, 2024
October 18, 2024
October 18, 2024
October 7, 2024
October 4, 2024
September 28, 2024
September 23, 2024

ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽനി​ന്നു കാ​ണാ​താ​യ പെണ്‍കുട്ടികളോടൊപ്പുമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരെ പോക്സോ കേസ്

Janayugom Webdesk
കോഴിക്കോട്
January 29, 2022 5:27 pm

കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽനി​ന്നു കാ​ണാ​താ​യ ആ​റു പെ​ണ്‍​കു​ട്ടി​ക​ളോടൊപ്പം ഉണ്ടായിരുന്ന യുവാക്കള്‍ക്കെതിരെ പോക്സോ കേസ്. കാണാതായ ആറുപേരയും  കഴിഞ്ഞ ദിവസമാണ് പൊലീ​സ് ക​ണ്ടെ​ത്തിയത്.ബംഗളൂരുവിൽ ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കൾക്കെതിരേ പെൺകുട്ടികൾ മൊഴി നൽകിയതിനെത്തുടർന്നാണ് കേസ് എടുക്കാൻ പൊലീസ് തീരുമാനിച്ചത്. പെൺകുട്ടികളെ സഹായിക്കാൻ എന്ന പേരിൽ ട്രെയിനിൽവച്ചു പരിചയപ്പെട്ടു കൂടെക്കൂടിയതാണ് യുവാക്കൾ. ഇവർ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നു പെൺകുട്ടികൾ മൊഴി നൽകി. അതുപോലെ മദ്യം നൽകാനും ശ്രമിച്ചു എന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കി.
ജുവനൈൽ ജസ്റ്റീസ് ആക്ട്, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് യുവാക്കൾക്കെതിരേ പോലീസ് കേസെടുക്കുന്നത്. ഗോവയിലേക്കു പോകാനായിരുന്നു പദ്ധതിയെന്നാണ് പെൺകുട്ടികൾ പോലീസിനോടു വെളിപ്പെടുത്തിയിരിക്കുന്നത്. ചില്‍ഡ്രല്‍സ് ഹോമിലെ  സാഹചര്യങ്ങൾ വളരെ മോശമായതുകൊണ്ടാണ് തങ്ങൾ അവിടെനിന്നു രക്ഷപ്പെട്ടു പോയതെന്നും ഇവർ പൊലീസിനോടു പറഞ്ഞു.

പെൺകുട്ടികളെ കാണാതായതിനെത്തുടർന്നു നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവില്‍  ഒരു പെൺകുട്ടിയെ ആദ്യവും രണ്ടാമത്തെയാളെ ഇന്നലെ രാവിലെയും ബംഗളൂരുവിൽനിന്നു കണ്ടെത്തിയിരുന്നു. ബാക്കി നാ​ലു പേ​രെ ഇന്നലെ മ​ല​പ്പു​റം എ​ട​ക്ക​ര​യി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽനി​ന്നു​മാ​ണ് കണ്ടെത്തിയത്.
സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യ​തോ​ടെ ശേ​ഷി​ച്ച നാ​ലു പേ​ർ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടു ബം​ഗ​ളൂ​രു​വി​ൽനി​ന്ന് ഐ​ല​ൻ​ഡ് എ​ക്സ്പ്ര​സി​ൽ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളു​ടെ എ​ട​ക്ക​ര​യി​ലു​ള്ള കാ​മു​ക​നെ ഫോ​ണി​ൽ വിളിച്ചു.

തു​ട​ർ​ന്ന് ഇ​വ​ർ ബ​സി​ൽ എ​ട​ക്ക​ര​യി​ൽ എ​ത്തി. എ​ന്നാ​ൽ, കാ​മു​ക​ൻ ചി​ക്ക​ൻ​പോ​ക്സ് പി​ടി​പെ​ട്ട് ചി​കി​ത്സ​യി​ലാ​യ​തി​നാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ൽ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട കു​ട്ടി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്.പെ​ണ്‍​കു​ട്ടി​ക​ളു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോലീസ് പിടികൂടിയ യുവാക്കൾ കൊ​ടു​ങ്ങ​ല്ലൂ​ർ, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​ണ്. യാ​ത്ര​യ്ക്കി​ട​യി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ട്ടു എ​ന്നാ​ണ് ഇ​രു​വ​രും ന​ൽ​കു​ന്ന മൊ​ഴി.ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും പു​റ​ത്തു​ക​ട​ക്കാ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ബാ​ഹ്യ​സ​ഹാ​യം ല​ഭി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. അ​തി​നാ​ൽ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​വി.​ജോ​ർ​ജ് വ്യക്തമാക്കിയിരുന്നു.

Eng­lish Sum­ma­ry: POCSO case against six teenagers who were seen at a chil­dren’s home

you may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.