19 May 2024, Sunday

Related news

May 7, 2024
April 8, 2024
February 21, 2024
February 10, 2024
September 20, 2023
August 29, 2023
August 28, 2023
August 18, 2023
July 16, 2023
June 19, 2023

റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷം; ഇ​ന്ത്യ​ക്കാ​ർ യു​ക്രെ​യ്ൻ വി​ട​ണ​മെ​ന്ന് വിദേശകാര്യമന്ത്രാലയം

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
February 20, 2022 7:59 pm

റ​ഷ്യ-​യു​ക്രെ​യ്ൻ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ത്തി​ൽ രാജ്യത്തുള്ള വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പൗ​ര​ൻ​മാ​രോ​ട് യു​ക്രെ​യ്ൻ വി​ട​ണ​മെ​ന്ന് ആവിശ്യപ്പെട്ട് ഇ​ന്ത്യ. ഇ​ന്ത്യ​ൻ എം​ബ​സി ജീ​വ​ന​ക്കാ​രോ​ടും മ​ട​ങ്ങാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. റ​ഷ്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും പ്ര​കോ​പ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാണ് നടപടി. ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളോ മ​റ്റു വി​മാ​ന​ങ്ങ​ളോ യു​ക്രെ​യ്ൻ വി​ടാ​ൻ നോ​ക്ക​ണ​മെ​ന്ന് യു​ക്രെ​യ്നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അറിയിച്ചു. 

ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ​ക്കാ​യി വി​ദ്യാ​ർ​ഥി​കള്‍ എം​ബ​സി​യു​ടെ ഫേ​സ്ബു​ക്കോ, ട്വി​റ്റ​റോ നോ​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി ഇ​ന്ത്യ​ക്കാ​ർ​ക്ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​വു​മാ​യോ അ​ല്ലെ​ങ്കി​ൽ ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യോ ബ​ന്ധ​പ്പെ​ടാം. 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ്‌ലൈനും ഇതിനായി ഒരുക്കിയിട്ടുണ്ട്. ഈ​മാ​സം 22, 24, 26 തീ​യ​തി​ക​ളി​ലാ​യി യു​ക്രെ​യ്നി​ൽ​നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ വ​ന്ദേ ഭാ​ര​ത് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി സജ്ജീകരിച്ചിട്ടുണ്ട്.

Eng­lish Summary:Russia-Ukraine con­flict; Min­istry of For­eign Affairs urges Indi­ans to leave Ukraine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.