ഹിജാബ് വിഷയത്തില്‍ ഹൈക്കോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക സര്‍ക്കാര്‍. ഹിജാബ് ധരിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമല്ലെന്നും സ്കൂളുകളില്‍ യൂണിഫോം ധരിക്കണമെന്നും ബാസവരാജ് ബൊമ്മെ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രഫുലിങ് നവാഡ്ഗി പറഞ്ഞു.
അനിവാര്യമായ മതപരമായ ആചാരമാണോ എന്ന് മൂന്ന് പരിശോധനകളിലൂടെ നിര്‍ണയിക്കാവുന്നതാണ്. ഇത് അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണോ? ഈ ആചാരം ആ മതത്തിന് അടിസ്ഥാനമാണോ? ആ ആചാരം പിന്തുടരുന്നില്ലെങ്കിൽ, മതം നിലനിൽക്കുമോ, എന്നാല്‍ ഇതൊന്നും ഹിജാബ് ധരിക്കുന്നതിനെ ബാധിക്കുന്നില്ലെന്ന് നവാഡ്ഗി പറഞ്ഞു.
ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ ദിക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ച് സ്കൂളുകളില്‍ ഹിജാബ് ധരിക്കുന്നതിന് അനുവദിക്കുമോ ഇല്ലയോ എന്ന് ചോദിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അതത് സ്ഥാപനങ്ങളാണെന്നും നവാഡ്ഗി മറുപടി പറഞ്ഞു. യൂണിഫോം ധരിക്കണമെന്ന നിര്‍ദേശം സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മതാചാരങ്ങള്‍ സ്കൂളുകള്‍ക്ക് വെളിയിലാണ് വേണ്ടതെന്നും നവാഡ്ഗി വാദിച്ചു. വാദം ഇന്ന് ഉച്ചക്ക് 2.30 നും തുടരും.
English Summary: Hijab: The Karnataka government has reiterated its stance
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.