സിൽവർ ലൈൻ പദ്ധതി ഏത് വിധേനയും ഇല്ലാതാക്കണമെന്ന ലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ എടുത്തപ്പോൾ അതുകൊണ്ട് ഇത്രയും ഗുണം ഉണ്ടാകും എന്ന് കരുതിയില്ല. കെ റെയിലിനായി ചർച്ച നടത്തിയത് സമൂഹത്തിന് വേണ്ടാത്തവരെ ഉൾപ്പെടുത്തി നടത്തിയത് എന്നതാണ് പ്രതിപക്ഷ ആക്ഷേപം.
നമ്മുടെ സമൂഹത്തിന്റെ ആകെ അംഗീകാരം ലഭിച്ചവരെയാണ് ചർച്ചയ്ക്ക് വിളിച്ചത്. പ്രകടന പത്രിക തയ്യാറാക്കാനും ഇതുപോലെ ചർച്ച നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതൊരു സംവേദനത്തിന്റെ രീതിയാണ്.പദ്ധതിയിൽ ഒരു തരത്തിലെ ആശങ്കയ്ക്കും ഇടയില്ലെന്നും എത്രയും വേഗം പൂർത്തിയാക്കണം എന്നതുമാണ് ചർച്ചയിൽ നിന്നും മനസിലായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary: Opposition with the aim of abolishing the Silver Line project by any means: CM
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.