21 December 2024, Saturday
KSFE Galaxy Chits Banner 2

ആ വീട്ടുവളപ്പില്‍ ചെങ്കൊടി ഉയര്‍ന്നു

Janayugom Webdesk
വര്‍ക്കല
March 17, 2022 3:11 pm

മരിച്ചുപോയ പിതാവിന്റെ സംസ്കാര വേളയില്‍ മകള്‍ പ്രകടിപ്പിച്ച ആഗ്രഹപ്രകാരം ആ വീട്ടുവളപ്പില്‍ ചെങ്കൊടി ഉയര്‍ന്നു. അസാധാരണമായ ആ ചടങ്ങില്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടെത്തി. പാതയോരങ്ങളിലും പാര്‍ട്ടി ഓഫീസുകള്‍ക്ക് മുകളിലും മുന്നിലും പാറിപ്പറക്കാറുള്ള ചെമ്പതാക ചെമ്മരുതി ലോക്കല്‍ സെക്രട്ടറിയായിരുന്ന അന്തരിച്ച സ. രാജ്കുമാറിന്റെ വീട്ടുവളപ്പിലാണ് സ്ഥാപിച്ചത്. അബുദാബിയിലെ പ്രവാസിയായിരുന്ന രാജ്കുമാര്‍ മരുഭൂമിയിലും കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു. യുവകലാസാഹിതിയുടെ സാരഥികളിലൊരാളും. പ്രവാസം അവസാനിപ്പിച്ച് സ്വദേശമായ വര്‍ക്കല, ചെമ്മരുതിയിലെത്തി സിപിഐ പ്രവര്‍ത്തകനായി തുടര്‍ന്നു. പിന്നീട് സിപിഐ ചെമ്മരുതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി. സജീവ പ്രവര്‍ത്തനത്തിനിടെ കഴിഞ്ഞ നവംബറില്‍ രാജ്കുമാര്‍ അകാലത്തില്‍ വിട്ടുപോയി.

ചെങ്കൊടി പുതപ്പിച്ച് കിടന്ന രാജ്കുമാറിന്റെ സംസ്കാരം നടത്തിയശേഷം ഒത്തുകൂടിയ പ്രവര്‍ത്തകരോട് വിയോഗവ്യഥ അടക്കാനാവാതെ മകള്‍ ആവശ്യപ്പെട്ടതാണ്, ഈ വീട്ടിനു മുന്നില്‍ ഒരു പാര്‍ട്ടി പതാക ഉയര്‍ത്തിക്കോട്ടെ എന്ന്. അച്ഛന്റെ എല്ലാം പാര്‍ട്ടിയായിരുന്നു. ഇവിടെ ഒരു കൊടിമരവും അതിലൊരു ചെങ്കൊടിയും പാറിച്ചോട്ടെ. പാര്‍ട്ടി സഖാക്കള്‍ക്കുപോലും കണ്ണീരടക്കാനാവാത്ത സമരവീര്യത്തിനെന്തുപേര് വിളിക്കണമെന്നറിയില്ല.

അങ്ങനെയാണ് രാജ്കുമാറിന്റെ വീട്ടുവളപ്പില്‍ പാര്‍ട്ടിക്കൊടി ഉയരുന്നത്. കഴിഞ്ഞ ദിവസം ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനത്തിനെത്തിയ കാനം രാജേന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ചെങ്കൊടി ഉയര്‍ത്തിയത്.

Eng­lish Sum­ma­ry: The red flag was hoist­ed on the house premis­es of late comrade

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.