എ ടെയിൽ ഓഫ് ലൗ ആന്റ് ഡിസയറിന്റെ
ഇന്ത്യയിലെ ആദ്യ പ്രദർശനം ഞായറാഴ്ച
അൾജീരിയൻ വംശജനായ അഹമ്മദും ടുണീഷ്യൻ പെൺകുട്ടിയായ ഫറായും തമ്മിലുള്ള തീവ്രപ്രണയത്തിന്റെ കഥ പറയുന്ന ഫ്രഞ്ച് ചിത്രം എ ടെയിൽ ഓഫ് ലൗ ആന്റ് ഡിസയറിന്റെ ( A Tale of Love and Desire ) ഇന്ത്യയിലെ ആദ്യ പ്രദർശനം ഞായറാഴ്ച അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ( International Film Festival of Kerala ) നടക്കും. ഇറോട്ടിക്ക് — അറബിക് സാഹിത്യത്തിൽ ആകൃഷ്ടനാകുന്ന ഒരു യുവാവ് പ്രണയബന്ധത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ലൈല ബൗസിദ് സംവിധാനം ചെയ്ത ചിത്രം ഉച്ചക്ക് 12.30 ന് തിരുവനന്തപുരം ശ്രീ പദ്മനാഭ തിയറ്ററിലാണ് പ്രദർശിപ്പിക്കുന്നത്. ലൂമിയർ അവാർഡ്സ് ഫ്രാൻസിലും റോം മെഡ് ചലച്ചിത്ര മേളയിലും പുരസ്കാരം നേടിയ ചിത്രം രാജ്യാന്തര മേളയിലെ ലോകസിനിമാ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.
English Summary: International Film Festival: A Tail of Love and Desire first show in India
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.