15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 11, 2024
November 10, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 26, 2024
October 22, 2024
October 21, 2024
October 20, 2024

സിപിഐ നേതാവ് സിഎ കുര്യന്‍ അനുസ്മരണ ദിനാചരണം പുറ്റടിയില്‍ നടന്നു

Janayugom Webdesk
നെടുങ്കണ്ടം
March 21, 2022 8:41 pm

സിപിഐ നേതാവ് സി.എ കുര്യന്‍ അനുസ്മരണ ദിനാചരണം പുറ്റടിയില്‍ നടന്നു. സി.കെ കൃഷ്ണന്‍കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന രൂപികരണ കാലത്ത് ദേവികുളം മേഖലയിലെ തെയില തോട്ടം ഉടമകള്‍ തൊഴിലാളികളെ കൊണ്ട് അടിമകളെ പോലെയാണ് തൊഴില്‍ ചെയ്യിച്ചിരുന്നത്. മേഖലയില്‍ സി.എ കുര്യന്‍ എത്തിയതോടെ തൊഴിലാളികളെ സംഘടിപ്പിക്കുകയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും ഒത്തുരമയോടെ കൊണ്ടുപോകുന്നതിനും കഴിഞ്ഞു. അതിനാല്‍ തന്നെ ജനകീയനായി മാറിയ കുര്യന്‍ പീരുമേട്ടില്‍ നിന്നും വിജയിക്കുകയും ഡെപ്യുട്ടി സ്പീക്കര്‍ പദവി വരെ അലങ്കരിക്കുകയും ചെയ്തു. സി.എ കുര്യന്റെ നഷ്ടം പാര്‍ട്ടിക്കും എഐടിയൂസിക്കും തീര്‍ത്താ തീരാത്ത കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് സി.കെ കൃഷ്ണന്‍കുട്ടി അനുസ്മരിച്ചു. പുറ്റടി ലോക്കല്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ നടന്ന അനുസ്മരണ ദിനാചരണത്തില്‍ എ. ശശികുമാര്‍. എം.എസ് വിനോദന്‍. സന്തോഷ് തോമസ്. ഡി ഡേവിഡ് തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: CPI leader CA Kurien’s memo­r­i­al ser­vice was held in Puttaparthi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.