ഡല്‍ഹിയിലും കൊല്‍ക്കത്തയിലും ഇനി ക്യാബ് സവാരികള്‍ക്ക് ചെലവ് കൂടും. ആപ്പ് അധിഷ്ഠിത ക്യാബ് സേവനദാതാക്കളായ ഉബര്‍ ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങലില്‍ യാത്രാ നിരക്കുകള്‍ 12 ശതമാനം വര്‍ധിപ്പിച്ചു. ഡല്‍ഹിയിലെ സിഎന്‍ജി വില വര്‍ധനയില്‍ ക്യാബ്, ടാക്‌സി, ഓട്ടോ ഡ്രൈവര്‍മാരുടെ വിവിധ അസോസിയേഷനുകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
മാര്‍ച്ച് മുതല്‍, ദേശീയ തലസ്ഥാനത്ത് സിഎന്‍ജി വില 12.48 രൂപ വര്‍ധിച്ച് 69.11 രൂപയായി. തുടര്‍ച്ചയായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സിഎന്‍ജി, പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 8ന് സെന്‍ട്രല്‍ ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ക്യാബ് ഡ്രൈവര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഡ്രൈവര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
English summary; Uber rates raised
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.