21 December 2024, Saturday
KSFE Galaxy Chits Banner 2

ടി വി തോമസ് സ്മാരക മന്ദിരം ഉദ്ഘാടനം മെയ്‌ ഒന്നിന്

Janayugom Webdesk
നാദാപുരം
April 26, 2022 5:56 pm

നാദാപുരം റോഡ് ഊരാളുങ്കൽ സൊസൈറ്റിക്കു മുൻവശത്തായി സിപിഐ ഒഞ്ചിയം ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമിച്ച ടി വി തോമസ് സ്മാരക മന്ദിരം മെയ്‌ ഒന്നിന് വൈകുന്നേരം അഞ്ച് മണിക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന സമ്മേളനത്തിൽ സഖാക്കൾ സി എൻ ചന്ദ്രൻ, ടി വി ബാലൻ, ഇ കെ വിജയൻ എംൽഎ, ടി കെ രാജൻ മാസ്റ്റർ, സോമൻ മുതുവന, എൻ എം വിമല, ആർ സത്യൻ, അഡ്വ. ഒ ദേവരാജ് എന്നിവർ സംസാരിക്കും. സമ്മേളനത്തിന് ശേഷം കരോക്കെ ഗാനമേള, മടപ്പള്ളി യുവകലാസാഹിതി അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറും.

Eng­lish Sum­ma­ry: TV Thomas Memo­r­i­al Build­ing to be inau­gu­rat­ed on May 1

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.