21 December 2024, Saturday
KSFE Galaxy Chits Banner 2

സിപിഐ 24ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു

Janayugom Webdesk
വിജയവാഡ
April 28, 2022 1:30 pm

ഒക്ടോബര്‍ 14 മുതല്‍ 18 വരെ സിപിഐ 24ാം പാര്‍ട്ടികോണ്‍ഗ്രസിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു. ഇടതു ‑മതേതര — ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്ത മുന്‍കാല നേതാക്കളുടെ പോരാട്ട വീര്യം പ്രകടിപ്പിക്കേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു ചരിത്രഘട്ടത്തിന് ശില പാകുന്നതായിരിക്കും വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസെന്ന് തുടര്‍ന്ന് സംസാരിച്ച കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം പറഞ്ഞു.

ദാസരിഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ അധ്യക്ഷനായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ബിനോയ് വിശ്വം എംപി, അമര്‍ജിത് കൗര്‍, പല്ലബ് സെന്‍ ഗുപ്ത, ഡോ. ബാല്‍ ചന്ദ്ര കാംഗോ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ മുപ്പല്ല നാഗേശ്വര്‍ റാവു, ജെ വി എസ് മൂര്‍ത്തി, തെലങ്കാന സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പല്ല വെങ്കിട്ടറെഡ്ഡി, കെ സാംബശിവ റാവു, എഐടിയുസി സംസ്ഥാന സെക്രട്ടറി ജി ഒബുലേഷു, എന്‍എഫ്‌ഐഡബ്ല്യു സംസ്ഥാന സെക്രട്ടറി പി ദുര്‍ഗാ ഭവനി തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ വനജ സ്വാഗതം പറഞ്ഞു. നേതാക്കളായ റാവുല വെങ്കയ്യ, ജല്ലി വിത്സന്‍, പി ഹരിനാഥ റെഡ്ഡി, പി ജെ ചന്ദ്രശേഖറ റാവു തുടങ്ങിയവര്‍ സംബന്ധിച്ചു.

Eng­lish sum­ma­ry; CPI formed a wel­com­ing group for the suc­cess­ful con­duct of the 24th Par­ty Congress

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.